Sections

കൃത്യമായ ലക്ഷ്യമുണ്ടെങ്കിലും ഈ മൂന്ന് കാര്യങ്ങളില്ലെങ്കിൽ ജീവിതത്തിൽ പരാജയപ്പെടും

Monday, Mar 11, 2024
Reported By Soumya
Success in life

നിരവധി ആളുകൾ ജീവിതത്തിൽ പല ലക്ഷ്യങ്ങളും തയ്യാറാക്കുമെങ്കിലും ജീവിതത്തിൽ വിജയിക്കുന്നതായി കാണാനില്ല. അവസാനം അവരുടെ ലക്ഷ്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് സാധാരണ ഒരു ജീവിതമോ, പരാജയ ജീവിതമോ നയിക്കുന്നവരാണ്. പല ആളുകളും പറയുന്നത് ജീവിതത്തിൽ ലക്ഷ്യം ഇല്ലാത്തതുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നാണ്. എന്നാൽ ലക്ഷ്യങ്ങൾ സെറ്റ് ചെയ്തിട്ടും ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ടാണ് ലക്ഷ്യങ്ങൾ സെറ്റ് ചെയ്തിട്ടും ജീവിതത്തിൽ വിജയിക്കാൻ സാധിക്കാത്തത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. ലക്ഷ്യങ്ങൾ സെറ്റ് ചെയ്തിട്ടും ജീവിതത്തിൽ പരാജയപ്പെടുന്നതിന് പ്രധാനപ്പെട്ട മൂന്ന് കാരണങ്ങളുണ്ട്. തീരുമാനം, സങ്കല്പം, അച്ചടക്കം എന്നിവയാണ് അവ. ലക്ഷ്യമുണ്ടെങ്കിൽ ഈ മൂന്ന് കാര്യങ്ങൾ നിങ്ങളോടൊപ്പം ഇല്ലെങ്കിൽ വിജയിക്കാൻ സാധ്യമല്ല.

തീരുമാനം

നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യമുണ്ടാകും പക്ഷേ അത് തീരുമാനങ്ങൾ ആവില്ല.ലക്ഷ്യങ്ങൾ വെറും ആഗ്രഹങ്ങൾ മാത്രമായി നിലനിൽക്കും.ലക്ഷ്യങ്ങൾ പറയുകയും മനസ്സിൽ എഴുതി സൂക്ഷിച്ചത് കൊണ്ടും കാര്യമില്ല അത് നേടിയെടുക്കുമെന്ന് വ്യക്തമായ തീരുമാനം നിങ്ങളിൽ ഇല്ലെങ്കിൽ അത് ഒരിക്കലും വിജയിക്കില്ല.ഉദാഹരണമായി നിങ്ങൾ ഒരു ബിസിനസുകാരനാകാൻ വേണ്ടി തീരുമാനിച്ചു.ആയിരം കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ വേണ്ടി ലക്ഷ്യം വെച്ചു എന്നിരിക്കട്ട, ലക്ഷ്യം മാത്രം വയ്ക്കുകയും അതിനുവേണ്ടി യാതൊരു പ്രവർത്തിയും ചെയ്യാതെ അത് തീരുമാനത്തിലെത്തിക്കാതെ, വീണ്ടും നിങ്ങൾ രാഷ്ട്രീയ കാര്യങ്ങൾ പറഞ്ഞു മറ്റു കാര്യങ്ങൾ പറഞ്ഞു ജീവിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം നിറവേറ്റാൻസാധിക്കില്ല.ലക്ഷ്യം വച്ചുകൊണ്ട് അതിൽ തീരുമാനം ഉണ്ടാക്കുന്ന ഒരാൾക്ക് മാത്രമാണ് ജീവിതത്തിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുക. ആകാൻ തീരുമാനിച്ചാൽ മാത്രം പോരാ അതിനുവേണ്ടി ഓരോ ഘട്ടങ്ങളായി അത് എങ്ങനെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാം എന്ന് ഉറച്ച തീരുമാനമെടുക്കുക എന്നതാണ് വേണ്ടത്.

സങ്കല്പം

നിങ്ങൾക്ക് വ്യക്തമായി സങ്കൽപ്പം ഉണ്ടാകണം.ഏത് ബിസിനസുകാരൻ ആകണം, എങ്ങനത്തെ ബിസിനസുകാരൻ ആകണം, എങ്ങനെയാണ് ബിസിനസിലേക്ക് പോകേണ്ടത്, എങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടത് ആയിട്ടുള്ള ഒരു സങ്കല്പം നിങ്ങൾക്ക് ഉണ്ടാകണം. ഉദാഹരണമായി ഡോക്ടർ ആകണമെന്നാണ് നിങ്ങളുടെ ലക്ഷ്യം പക്ഷേ ഏതിലാണ് സ്പെഷ്യലൈസ് ചെയ്യേണ്ടതെന്ന് വ്യക്തമായ ഒരു സങ്കല്പം നിങ്ങളിൽ ഉണ്ടാകണം. വെറുതെ ഡോക്ടർ ആണെന്ന് പറഞ്ഞു കോട്ടിട്ട് നടക്കുകയല്ല വേണ്ടത് ഏതിലാണ് നിങ്ങൾ വിദഗ്ധൻ ആകേണ്ടത് എന്നതിനെ കുറിച്ച് ആദ്യം തന്നെ നിങ്ങൾക്ക് ഒരു സങ്കല്പം ഉണ്ടാകണം. സങ്കൽപ്പിച്ചാൽ മാത്രമേ നിങ്ങൾക്ക് അതിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

അച്ചടകം

തീരുമാനവും സങ്കൽപവും ഉണ്ടായിക്കഴിഞ്ഞാൽ അടുത്ത് നിങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടത് അച്ചടക്കമാണ്. അച്ചടക്കം ശീലിച്ചുകൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. പല ആൾക്കാരും ജീവിതത്തിലെ മറ്റ് പ്രശ്നങ്ങൾ കൊണ്ടും ഇല്ലെങ്കിൽ മറ്റു പല കാര്യങ്ങൾ ചിന്തിച്ചുകൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാത്തവരായി മാറാറുണ്ട്. ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി ആഗ്രഹമുണ്ടെങ്കിലും അതിനുവേണ്ടി പ്രവർത്തിക്കാൻ അവർ തയ്യാറായിരിക്കില്ല. രാവിലെ അഞ്ചുമണിക്ക് എണീക്കണം എന്നൊരു ലക്ഷ്യം വെച്ച് കഴിഞ്ഞാൽ അച്ചടക്കത്തോട് കൂടി രാവിലെ തന്നെ എണീക്കാൻ വേണ്ടി ശ്രമിക്കണം.അതിനുവേണ്ടിയുള്ള ഇച്ഛാശക്തി നിങ്ങൾക്കുണ്ടാകണം.ലക്ഷ്യത്തിനു വേണ്ടി പ്ലാൻ ചെയ്തു അതിനു വേണ്ടി അച്ചടക്കത്തോടെ കൂടി ചെയ്യാൻ വേണ്ടിയുള്ള മനസ്സ് നിങ്ങൾക്കുണ്ടാകണം. ഇങ്ങനെ ഈ മൂന്ന് കാര്യങ്ങളും നിങ്ങൾ ജീവിതത്തിൽ ശീലിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ലക്ഷ്യങ്ങളെ പ്രാവർത്തികമാക്കാൻ നിങ്ങൾക്ക് വളരെ എളുപ്പമായിരിക്കും. നിങ്ങൾക്ക് അത് സാധിക്കുകയും ചെയ്യും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.