Sections

തെരുവുനായ്ക്കളെ പിടിച്ചു കൊടുത്താലും പണം കിട്ടും

Thursday, Oct 06, 2022
Reported By admin
dog

തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് എത്തിക്കുന്നവര്‍ക്കാണ് പ്രതിഫലം ലഭിക്കുന്നത് 

 

പട്ടിയെ പിടിച്ചു കൊടുത്തും വട്ടച്ചെലവിനുള്ള പണം ഒപ്പിക്കാം. എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ) പദ്ധതിയനുസരിച്ച് തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് എത്തിക്കുന്നവര്‍ക്കാണ് പ്രതിഫലം ലഭിക്കുന്നത് .

വന്ധ്യംകരണത്തിന് എബിസി കേന്ദ്രത്തില്‍ തെരുവു പട്ടിയെ എത്തിച്ചാല്‍ വ്യക്തികള്‍ക്ക് 500 രൂപ സര്‍ക്കാര്‍ പ്രതിഫലം നല്‍കും. നേരത്തെ പട്ടിയെ  വാക്‌സിനേഷന് കൊണ്ടുവരുന്ന വ്യക്തികള്‍ക്കും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അതു ലഭിക്കില്ല.

ലൈസന്‍സിന് 50 രൂപ

വളര്‍ത്തുനായകള്‍ക്ക്  പഞ്ചായത്തുക നല്‍കുന്ന ലൈസന്‍സിന് 50 രൂപ നല്‍കണം. നേരത്തെ ഇത് 10 രൂപയായിരുന്നു. ഒക്ടോബര്‍ 15 മുതലാണ് ഇതിനു പ്രാബല്യം. നഗര  സഭകള്‍ക്ക് ഭരണസമിതി തീരുമാനപ്രകാരമുള്ള തുക തുടര്‍ന്നും ഇടാക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കാം

വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പോകാതെ തന്നെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

citizen.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെ ഫീസ് അടച്ച് അപേക്ഷിക്കാം. പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ലൈസന്‍സ് ഓണ്‍ലൈന്‍/തപാലില്‍ ലഭിക്കും.

വാക്‌സിനേഷന്‍ സൗജന്യം

മൃഗാശുപത്രികളില്‍ വച്ച് വളര്‍ത്തുനായ്ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സൗജന്യമാണ്. അതേ സമയം പ്രതിരോധ കുത്തിവയ്പ്ന് ഒപി ടിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (15 രൂപ വീതം) എന്നിവയ്ക്ക് തുക ഈടാക്കുന്നതു തുടരും. കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ നിന്നും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.