Sections

ഇന്ത്യയിലെ ഇവി വിൽപ്പന റെക്കോർഡ് കുതിപ്പിലേക്ക്

Friday, Dec 23, 2022
Reported By admin
ev

ഇവി വിൽപ്പനയുടെ കാര്യത്തിൽ ഒല ഇലക്ട്രിക്കും ടാറ്റ മോട്ടോഴ്സുമായി കടുത്ത മത്സരത്തിലാണ്


ഇന്ത്യയിലെ ഇവി വിൽപ്പന റെക്കോർഡ് കുതിപ്പിലേക്കെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 9 വരെ രാജ്യത്ത് 4.43 ലക്ഷത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020നും 21നുമിടയ്ക്ക് രാജ്യത്ത് വിറ്റഴിച്ചത് 48,179 ഇലക്ട്രിക്ക് വാഹനങ്ങളാണ്.

അതേസമയം, 2021-22 സാമ്പത്തിക വർഷം മാത്രം വിറ്റഴിച്ച ഇവികൾ 2.38 ലക്ഷമാണ്. ഒക്ടോബറിലെ ഉത്സവസീസണിൽ ഒരു ലക്ഷത്തിൽ ക്കൂടുതൽ ഇവി യൂണിറ്റുകൾ വിറ്റഴിച്ചു. 90 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സ് ആണ് രാജ്യത്തിന്റെ ഇവി ഫോർ വീലർ സെഗ്മെന്റിനെ നയിക്കുന്നത്. കണക്കുകൾ പ്രകാരം, 36,000ത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് 2022ൽ വിറ്റഴിച്ചത്. ലോഞ്ച് ചെയ്ത് ആദ്യ ആറ് ആഴ്ചകൾ പിന്നിടുമ്പോൾ, 20,000ത്തോളം ബുക്കിംഗുകൾ ടാറ്റയുടെ ടിയോഗോ ഇവി പൂർത്തിയാക്കി. അതേസമയം, ഇവി വിൽപ്പനയുടെ കാര്യത്തിൽ ഒല ഇലക്ട്രിക്കും ടാറ്റ മോട്ടോഴ്സുമായി കടുത്ത മത്സരത്തിലാണ്. 2022 ഏപ്രിലിനും നവംബറിനുമിടയിൽ രാജ്യത്ത് 90,000 ഇവികളുടെ വിൽപ്പന പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലെ പ്രധാന വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സിന്റെ ഇലക്ടിക് വാഹന വിൽപ്പന റെക്കോർഡ് ഉയരത്തിലാണ്. പ്രതിവർഷം 146 ശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്. 2022 നവംബറിൽ, ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 75,478 യൂണിറ്റുകൾ ടാറ്റയുടേതാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 62,192 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തത്തിലുള്ള വാർഷിക വിൽപ്പനയിൽ ഇത് 21 ശതമാനം വളർച്ച രേഖപ്പെടുത്തുന്നു. ആഭ്യന്തര വിപണിയിൽ കമ്പനി 73,467 യൂണിറ്റുകൾ വിറ്റഴിച്ചു. 2021 നവംബറിനെ അപേക്ഷിച്ച് 146 ശതമാനം വളർച്ച കാണിക്കുന്ന 4,451 യൂണിറ്റുകളുടെ വിൽപ്പനയോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വളർച്ചയാണ് ടാറ്റ മോട്ടോഴ്സ് നേടിയത്.

കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾക്കും ഐസിഇകൾക്കും ശേഷം, വാഹന നിർമ്മാതാവ് സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മോഡൽ ലൈനപ്പ് വികസിപ്പിക്കുകയാണ്. 7.40 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ ടാറ്റ ടിയാഗോ എൻആർജി സിഎൻജിയെ കമ്പനി അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതിന് മുമ്പ്, വാഹന നിർമ്മാതാക്കൾ ജനുവരിയിൽ ടിയാഗോയുടെയും ടിഗോർ സിഎൻജിയുടെയും സിഎൻജി പതിപ്പ് പുറത്തിറക്കിയിരുന്നു. അതുപോലെ, കമ്പനിയുടെ ഇലക്ട്രിക് വാഹന മോഡൽ ലൈനപ്പിൽ ഒന്നിലധികം മോഡലുകൾ ഉൾപ്പെടുന്നു, ടാറ്റ നെക്സൺ ഇവി സെഗ്മെന്റിൽ കമ്പനിയുടെ വിൽപ്പനയിൽ മുന്നിലാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.