Sections

എം.എസ്. ധോണിയെ ഫീച്ചർ ചെയ്യുന്ന പുതിയ ബ്രാൻഡ് കാമ്പെയ്ൻ പുറത്തിറക്കി യൂറോഗ്രിപ്പ് ടയേഴ്സ്

Friday, Mar 21, 2025
Reported By Admin
Eurogrip Tyres Launches 'Enjoy Every Turn' Campaign Featuring MS Dhoni

ചെന്നൈ: മുൻനിര 2 & 3-വീലർ ടയർ ബ്രാൻഡായ യൂറോഗ്രിപ്പ് ടയേഴ്സ്, എം.എസ്. ധോണിയെ ഫീച്ചർ ചെയ്യുന്ന 'എല്ലാ ടേണും ആസ്വദിക്കൂ' എന്ന പുതിയ ബ്രാൻഡ് കാമ്പെയ്ൻ പുറത്തിറക്കി.

ഓരോ ആരാധകനും ചോദിക്കുന്ന ഒരു കൗതുകകരമായ ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് ബ്രാൻഡ് ഫിലിം നെയ്തിരിക്കുന്നത് - 'ധോണിയ്ക്ക് അടുത്തത് എന്താണ്?' കൂടാതെ ജീവിതത്തിലെയും റോഡുകളിലെയും എല്ലാ വഴിത്തിരിവുകളും ധോണി ആസ്വദിക്കുന്നതായി കാണപ്പെടുന്ന ഒരു മനോഹരമായ യാത്രയിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്ന രസകരമായ ഒരു ആഖ്യാനം അവതരിപ്പിക്കുന്നു.

ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഇവിപി പി മാധവൻ പറഞ്ഞു, ''എൻജോയ് എവരി ടേൺ'' എന്ന കാമ്പെയ്ൻ റൈഡിംഗിന്റെ ആനന്ദത്തിന്റെ ഒരു വ്യത്യസ്ത പതിപ്പാണ്, കൂടാതെ അത് ധോണിയുടെ വ്യക്തിത്വവുമായി തികച്ചും യോജിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ബൈക്ക് ടയർ സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ, റോഡ് നിങ്ങൾക്ക് നേരെ ഉയർത്തുന്ന ഏത് വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങളെ അനുവദിക്കുന്ന ടയറുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ഞങ്ങൾ പുതിയ കാലത്തെ റൈഡറിന് ഓരോ യാത്രയും സുഗമവും സുരക്ഷിതവും കൂടുതൽ ആവേശകരവുമാക്കുന്നു.''

''ജീവിതം എനിക്ക് നൽകിയ ''ഓരോ തിരിവും'' ഞാൻ എപ്പോഴും ആസ്വദിച്ചിട്ടുള്ളതിനാൽ പരസ്യ ചിത്രത്തിലെ ഉൾക്കാഴ്ചയും ഈ ക്യാപയിനിന്റെ തിരക്കഥ എന്നെ ഓർമ്മിപ്പിച്ചു. ഒരു വശത്ത്, യൂറോഗ്രിപ്പിന്റെ ഉയർന്ന പ്രകടനമുള്ള സൂപ്പർ ബൈക്ക് ടയറുകളും എനിക്ക് പരീക്ഷിച്ചു വന്നു, ഈ ചിത്രത്തിനായി എനിക്ക് ചെയ്യാൻ ഇഷ്ടമുള്ളത് - റൈഡിംഗ്- ചെയ്യാൻ കഴിഞ്ഞത് രസകരമായ ഒരു അനുഭവമായിരുന്നു,'' എം.എസ്.ധോണി പറഞ്ഞു.

ടിൽറ്റ് ബ്രാൻഡ് സൊല്യൂഷൻസ് ചീഫ് ക്രിയേറ്റീവ് ഓഫീസർ ആദർശ് അടൽ കൂട്ടിച്ചേർത്തു, ''ഓരോ ബൈക്ക് യാത്രികനും പറയും, റോഡിലെ വളവുകളും തിരിവുകളുമാണ് അവരുടെ യാത്ര രസകരമാക്കുന്നത് എന്ന്. നേരായ റോഡ് ഒരിക്കലും രസകരമല്ല. ഇതാണ് ഞങ്ങളുടെ ആശയത്തിന്റെ അടിസ്ഥാന ഉൾക്കാഴ്ച രൂപപ്പെടുത്തിയത്. റോഡിലായാലും ജീവിതത്തിലായാലും, എന്താണ് കാര്യങ്ങളെ ആവേശകരമാക്കുന്നത് എന്ന് അറിയില്ല.'

2025 മാർച്ച് 18 മുതൽ ടെലിവിഷൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിൽ പരസ്യ ചിത്രം സംപ്രേഷണം ചെയ്തു തുടങ്ങിയ ഓൺ-ഗ്രൗണ്ട് ആക്ടിവേഷനുകളും ഈ കാമ്പെയ്നിനെ പിന്തുണയ്ക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.