Sections

പത്താം വർഷത്തിൽ പുതിയ ഓഫീസുമായി യുനോയൻസ്

Wednesday, Nov 06, 2024
Reported By Admin
Eunoians Studio celebrates 10th anniversary with new tech office

കൊച്ചി: മൾട്ടിമീഡിയ, ഡിജിറ്റൽ സ്റ്റോറി ടെല്ലിംഗ് എന്നിവയിൽ സേവനം നൽകുന്ന യുനോയൻസ് സ്റ്റുഡിയോ പത്താം വാർഷികത്തിൽ മാറാമറ്റം ടെക് സ്പേസിലെ പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. അനിമേഷൻ പരസ്യങ്ങൾ, സിനിമ ടൈറ്റിൽ അനിമേഷൻ, ബ്രാൻഡ് പ്രൊമോഷൻ വീഡിയോ, വിഎഫ്എക്സ്, പുതുതലമുറ മാർക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാർട്ടപ്പ് കൂടിയായ യുനോയൻസ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

2014 ൽ സീറോ ഉണ്ണി, അസീം കാട്ടാളി, ജെറോയ് ജോസഫ്, രാജേഷ് വേലച്ചേരി, മിഥുൻ കൃഷ്ണ, ഇമോദ് രാജ് മോഹനമണി തുടങ്ങി ആറ് മലയാളികൾ ചേർന്നാണ് യുനോയൻസിന് തുടക്കം കുറിച്ചത്. സംവിധായകനും സിനിമാതാരവുമായ വിനീത് കുമാർ റിബൺ മുറിച്ചു ഉൽഘാടനം നിർവഹിച്ചു. ടൂൺസ് മീഡിയ ഗ്രൂപ്പിൻറെ സിഇഓ ജയകുമാർ പി, ഡിസൈനറും സോഷ്യൽ എൻറർപ്രെണറുമായ ലക്ഷ്മി മേനോൻ, കലാസംവിധായകൻ അജയൻ ചാലിശ്ശേരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തുടർന്നുള്ള പരിപാടികളിൽ സിദ്ധാർഥ് ഭരതൻ, അനൂപ് കണ്ണൻ, വിഷ്ണു നാരായണൻ, സുനിൽ സിംഗ്, അദിതി കൃഷ്ണദാസ്, സൈനുൽ ആബിദ്, ശ്രീജിത്ത് സ്നാർക്, രതീഷ് രവി തുടങ്ങി സിനിമാ പരസ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

വിദ്യാഭ്യാസം, ആരോഗ്യം, വിനോദം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സ്ഥാപനമാണ ് യുനോയൻസ്. യുഎൻഡിപി, ബോഷ്, ഗൂഗിൾ പേ, ഓട്ടോഡെസ്ക്, ഡബ്ല്യൂ ഡബ്ല്യൂ എഫ്, ഡബ്ല്യൂ എച് ഓ, ഫിഫ, ഡെൽ, ആമസോൺ, ഗോജെക്ക്, ഫ്ളിപ്കാർട്, സർവ്വേ സ്പാരോ, മെഡിമിക്സ്, വിഗാർഡ്, മമ്മൂട്ടി കമ്പനി, പറവ ഫിലിംസ്, വിഷ്വൽ റൊമാൻസ് തുടങ്ങിയ ബ്രാൻഡുകൾക്കുവേണ്ടി യുനോയൻസ് സേവനം നൽകിയിട്ടുണ്ട്.

സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തേടിയുള്ള ഭാവിയാത്രയിൽ നിർണായകമായ കാൽവയ്പാണ് പുതിയ ഓഫീസെന്ന് യുനോയൻസ് സഹസ്ഥാപകൻ അസീം കാട്ടാളി പറഞ്ഞു. ഡിജിറ്റൽ സ്റ്റോറികളിൽ നൂതനാശയങ്ങൾ അവതരിപ്പിക്കാനും അത് നടപ്പാക്കാനുമുള്ള ഇടമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ആശാവഹമായ ഭാവി പ്രവർത്തനങ്ങളാണ് യുനോയൻസ് നടപ്പാക്കാനൊരുങ്ങുന്നത്. ഡിജിറ്റൽ സ്റ്റോറികളിലെ അതിർവരമ്പുകൾ മറികടക്കുന്ന പ്രവർത്തനങ്ങളാകുമിതെന്നും അസീം കൂട്ടിച്ചേർത്തു.

ഐപി ക്രിയേഷൻ, പ്രൊഡക്ട് ഡെവലപ്മെൻറ് തുടങ്ങിയ മേഖലകളിൽ കൂടി സാന്നിദ്ധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യൂനോയൻസ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.