ചെലവു തീരെ കുറച്ച് എളുപ്പത്തിൽ എത്തിച്ചേരുവാൻ വേണ്ടി ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കുന്നവരാണ് നമ്മൾ. സൗകര്യപൂർവ്വം യാത്ര ചെയ്യാം എന്നുള്ളതും പ്രായമായവർക്കും മറ്റു ബുദ്ധിമുട്ടുകളില്ലാതെ സഞ്ചരിക്കാം എന്നതും ട്രെയിൻ യാത്രകളെ കൂടുതൽ ജനകീയമാക്കുന്നു. എന്നാൽ പലപ്പോളും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ വിശ്വാസം തകർത്തിട്ടുള്ളവയാണ് ട്രെയിൻ. അക്രമങ്ങളും മോഷണങ്ങളും ഒക്കെ മറ്റ് ഏതു യാത്രകളേക്കാളും കൂടുതൽ സംഭവിക്കുന്നത് ട്രെയിനിലാണ്. ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുവാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എന്തൊക്കെയാണ് ട്രെയിൻ യാത്രയിൽ ചെയ്യരുതാത്തത് എന്നും നോക്കാം.
- ട്രെയിനിൽ കയറുവാനുള്ള ഓട്ടത്തിനിടയിൽ വിലപ്പെട്ട പലതും പ്ലാറ്റ്ഫോമിൽ നിന്നും നഷ്ടപ്പെട്ടു എന്നു വരാം. അതുകൊണ്ടു വിലപ്പെട്ട വസ്തുക്കൾ സുരക്ഷിതമായി വയ്ക്കുവാൻ ഓർക്കുക. പ്ലാറ്റ്ഫോം മാറുമ്പോൾ റെയിൽ പാത മുറിച്ചു കടക്കാതെ ഓവർ ബ്രിഡ്ജ് ഉപയോഗിക്കുവാൻ ഓർക്കുക.
- എവിടേക്കാണ് പോകുന്നത് എന്നതിനെ അനുസരിച്ചുവേണം ട്രെയിനിലെ കോച്ച് തിരഞ്ഞെടുക്കുവാൻ. പെട്ടന്ന് എത്തുന്ന യാത്രകൾക്ക് ജനറൽ കംപാർട്മെന്റ് മതിയാവും. എന്നാൽ രാത്രി യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും കുറഞ്ഞത് സ്ലീപ്പിങ്ങ് കോട്ടെ അല്ലെങ്കിൽ എസി കംപാർട്മെന്റോ തിരഞ്ഞെടുക്കുക. ഇത് സുഖകരമായി ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് സഹായിക്കും.
- കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലേക്കാണെങ്കിൽ സ്ലീപ്പർ കോച്ച് തിരഞ്ഞടുക്കുക. പണം ഒരു വലിയ പ്രശ്നമായി തോന്നുന്നില്ല എങ്കിൽ എസി കോച്ച് തിരഞ്ഞെടുക്കാം. കാരണം നോർത്തിലേക്ക് പോകുമ്പോൾ മിക്കപ്പോഴും സ്ലീപ്പർ കോച്ച് പോലും ആളുകൾ കയ്യടക്കുവാൻ സാധ്യതയുണ്ട്. അവരോട് തർക്കിച്ച് ജയിക്കുക എനന്ത് നടപ്പുള്ള കാര്യമായിരിക്കില്ല.
- മറ്റേതു യാത്രയെയും പോലെ ട്രെയിൻ യാത്രയിലും പരമാവധി ലഗേജുകൾ കുറയ്ക്കുക. സുരക്ഷിതമല്ല എന്നതു തന്നെയാണ് പ്രധാന കാരണം. പലപ്പോഴും സാധനങ്ങൾ മോഷണം പോയാൽ പിന്നെ പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കുവാൻ. അതേസമയം കുറച്ച് ലഗേജുകളാണ് യാത്രയിൽ കരുതുന്നതെങ്കിൽ അവ സൂക്ഷിക്കുവാൻ സാധിക്കും. ബാഗുകൾ ലോക്ക് ചെയ്ത് കയ്യെത്തുന്നിടത്തു തന്നെ സൂക്ഷിക്കുക.
- യാത്രയ്ക്കിടയിൽ അപരിചിതരിൽ നിന്നും ഭക്ഷണം വാങ്ങുവാനോ അവർക്ക് കൊടുക്കാതിരിക്കുവാനോ ശ്രമിക്കുക. ഭക്ഷണത്തിൽ മയക്കു മലർന്ന് കലർത്തി കൊള്ളയടിക്കുന്ന സംഭവങ്ങൾ ട്രെയിൻ യാത്രകളിൽ പതിവുള്ളതാണ്. ആരെയും അറിയില്ല എന്നുള്ളതും കള്ളന്മാരും മറ്റും മോഷണത്തിനായി ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട് എന്നതുമാണ് ഇതിനു കാരണം.
- എത്ര അത്യാവശ്യമാണെന്നു പറഞ്ഞാലും അപരിചിതരിൽ നിന്നും വെള്ളം പോലും സ്വീകരിക്കാതിരിക്കുക. ആവശ്യത്തിനു വെള്ളം കരുതുകയോ ട്രെയിനിൽ വിൽക്കുവാൻ വരുന്നവരിൽ നിന്നും വാങ്ങുകയോ ചെയ്യുക.
- ട്രെയിനുകളിലെ മദ്യപാനം തീർത്തും ഉപേക്ഷിക്കേണ്ട ഒന്നാണ്. മദ്യപിച്ച് യാത്ര ചെയ്യാതിരിക്കുവാനും അപരിചിതരുടെ മദ്യപിക്കുവാനുള്ള ക്ഷണങ്ങൾ സ്വീകരിക്കാതിരിക്കുവാനും ശ്രദ്ധിക്കുക.
- ട്രെയിൻ യാത്രയിൽ ഏറ്റവും അധികം സൂക്ഷിക്കേണ്ടവർ കുട്ടികളാണ്. ഓടിക്കളിക്കുവാനുള്ള സ്ഥലവും സൗകര്യവും ഉള്ളതിനാൽ ഇവരെ അടക്കിയിരുത്തുക പ്രയാസമായിരിക്കും. വാതിലിനടുത്തേയ്ക്ക് ഇവർ പോകുന്നത് തടയുകയും അപരിചിതർ അടുത്തിടപഴകുന്നത് ഒഴിവാക്കുകയും ചെയ്യുക.
- 12-15 മണിക്കൂർ ഒക്കെ നീളുന്ന യാത്രകളാണെങ്കിൽ രാത്രിയിൽ യാത്ര ചെയ്യുവാൻ ശ്രമിക്കുക. വിചാരിച്ചത്രയും ബുദ്ധിമുട്ടുകളില്ലാതെ, ഫ്രഷായി തന്നെ രാവിലെ ലക്ഷ്യസ്ഥാനത്തെത്തുവാൻ ഈ യാത്രകൾ സഹായിക്കും. സമയം ലാഭിക്കുവാനും ഇത് നല്ലൊരു മാാർഗ്ഗമാണ്.
- ട്രെയിനിൽ ഒരത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറുകൾ കയ്യിൽ തന്നെ കരുതുക. റെയിൽവേ പോലീസിന്റെയും വനിതാ കൺട്രോൾ റൂമിൻറെയും നമ്പറുകൾ ഫോണിൽ സൂക്ഷിക്കുക.
- വൈകുന്നേരങ്ങളിലും മറ്റും മിക്ക കംപാർട്മെന്റുകളും ഒഴിഞ്ഞു കിടക്കുന്നത് കാണാം. അങ്ങനെയുള്ളപ്പോൾ അവിടെ തനിയെ നിൽക്കാത, ആളുകൾ ഉള്ളയിടങ്ങളിലേക്ക് മാറി നിൽക്കുവാൻ ശ്രമിക്കുക.
- ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ റെയിൽവേ പോലീസിനെ വിളിക്കാം. 182 എന്ന ടോൾ ഫ്രീ നമ്പറിൽ ഇന്ത്യയിൽ എവിടെ നിന്നും ഇവരെ കോണ്ടടാക്ട് ചെയ്യുവാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത വിജയത്തിന്റെ അടിത്തറ: പ്രയത്നശീലത്തിന്റെ പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.