Sections

സെയിൽസിൽ വിജയം നേടാൻ കസ്റ്റമറുമായുള്ള ശക്തമായ ബന്ധം എങ്ങനെ സൃഷ്ടിക്കാം

Monday, Oct 07, 2024
Reported By Soumya
Effective strategies to build trust and strong customer relationships for sales success

സെയിൽസ് രംഗത്ത് ഏറ്റവും അത്യാവശ്യം വേണ്ടത് റിലേഷൻഷിപ്പാണ്. റിലേഷൻഷിപ്പിനെക്കുറിച്ച് പലപ്രാവശ്യം ലോക്കൽ എക്കോണമി ചാനലിൽ സംസാരിച്ചിട്ടുണ്ട്. നല്ല കസ്റ്റമർ റിലേഷൻഷിപ്പ് ഉണ്ടാക്കുന്നതിനു വേണ്ട ചില ടിപ്പുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ കസ്റ്റമറുമായി നല്ല റിലേഷൻഷിപ്പ് ഉണ്ടാക്കാൻ സാധിക്കും. ആ കസ്റ്റമർ വഴി നമുക്ക് പുതിയ ബിസിനസ് ലീഡുകൾ കിട്ടുകയും ആ ബിസിനസ് ലീഡുകൾ ക്ലോസ് ചെയ്യാൻ വളരെ എളുപ്പവുമാണ്. അങ്ങനെയുള്ള കസ്റ്റമറുമായി നിങ്ങൾക്ക് എങ്ങനെ ചേർന്ന് നിൽക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • കസ്റ്റമറെ അതിസംബോധന ചെയ്യുന്ന സമയത്ത് സാർ എന്ന് മാത്രം വിളിക്കുന്നതിന് പകരം അവരുടെ പേര് കൂടെ ചേർത്ത് വിളിക്കണം.
  • അവരുമായി സംസാരിക്കുമ്പോൾ പുഞ്ചിരിയോട് കൂടി സംസാരിക്കുകയും, അവരെ നന്നായി വിഷ് ചെയ്യാനും നിങ്ങൾ മറക്കരുത്.
  • കസ്റ്റമേഴ് സിന് സത്യസന്ധമായി നല്ല പ്രോഡക്റ്റ് ഇൻട്രൊഡ്യൂസ് ചെയ്താൽ മാത്രമേ അവർ നിങ്ങളെ വിശ്വസിക്കുകയുള്ളൂ. നല്ല പ്രോഡക്ടുകൾ പരിചയപ്പെടുത്തുകയും അതിനെന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുകയും വേണം. എങ്ങനെ നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ എന്നും പറഞ്ഞു കൊടുക്കാൻ മടിക്കരുത്.
  • കസ്റ്റമേഴ് സിന്റെ ജീവിതത്തിലെ നല്ല കാര്യങ്ങളെ പ്രശംസിക്കാൻ മറക്കരുത്. ഉദാഹരണമായി കസ്റ്റമറിന്റെ കുട്ടികളുടെ ബർത്ത് ഡേക്ക് അവർ ഒരു വാട് സ്ആപ്പ് സ്റ്റാറ്റസ് ഇട്ടാൽ അതിന് ആശംസ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കസ്റ്റമറുമായി നല്ല ഒരു റാപ്പോ ബിൽഡ് ചെയ്യാൻ സാധിക്കും.
  • കസ്റ്റമർ എപ്പോഴും ട്രസ്റ്റ് ചെയ്യുന്ന മറ്റൊരു കാര്യമാണ്, നിങ്ങൾ എന്താണ് പറഞ്ഞത് അതുപോലെ പ്രവർത്തിക്കണം. നിങ്ങൾ പറയുന്നതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ കസ്റ്റമർ ഒരിക്കലും നിങ്ങളെ വിശ്വസിക്കുകയില്ല. കൃത്യനിഷ്ഠയുടെ കാര്യമായാലും പ്രോഡക്റ്റിന്റെ കാര്യമായാലും നിങ്ങൾ എന്താണോ പറഞ്ഞത് അതുപോലെ തന്നെ പ്രവർത്തിക്കുക.
  • കസ്റ്റമർ അവരുടെ കുടുംബ പരിപാടികളിൽ നിങ്ങളെ ക്ഷണിക്കുകയാണെങ്കിൽ അതിന് പോവുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യണം. അത്തരം കസ്റ്റമറുമായി ബന്ധം നിലനിർത്താനും ശ്രമിക്കണം.
  • ഇത്തരം കസ്റ്റമേഴ് സിന്റെ അടുത്ത് അപ് സെല്ലിംഗ് ക്രോസ് സെല്ലിംഗ് നടത്തണം.

ഇങ്ങനെ ഒരു കസ്റ്റമറുമായി നല്ല ബന്ധം നിലനിർത്താൻ സാധിച്ചാൽ അതുവഴി നമുക്ക് ലീഡുകളും സപ്പോർട്ടും ലഭിക്കും. സെയിൽസിന്റെ 20% ഇങ്ങനെ ലഭിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.