- Trending Now:
സെയിൽസ്മാനെ വിജയത്തിലേക്ക് സപ്പോർട്ട് ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് സോഫ്റ്റ് സ്കിൽ. എന്താണ് സോഫ്റ്റ് സ്കിൽ എന്ന് ചോദിച്ചാൽ ഒരു വ്യക്തിയുടെ സ്വഭാവസവിശേഷതകളും, മറ്റുള്ളവരോട് ഇടപഴകാനുള്ള കഴിവും, പെരുമാറ്റ മര്യാദകളും, ആശയവിനിമയത്തിനുള്ള കഴിവുകളും, മനോഭാവവുമാണ് സോഫ്റ്റ് സ്കിൽ വരുന്നത്. ഈ തരത്തിലുള്ള കഴിവ് നേടാൻ കഴിഞ്ഞ സെയിൽസ്മാനെ സംബന്ധിച്ചിടത്തോളം സെയിൽസിൽ വളരെയധികം പുരോഗതി ഉണ്ടാകും. ഈ ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയപ്പോൾ ജീവിതത്തിൽ മികവാർന്ന നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ തീർച്ചയായും നേരത്തെ പറഞ്ഞ ഗുണങ്ങൾ അത്യാവശ്യമാണ്. സോഫ്റ്റ് സ്കില്ലിൽ സെയിൽസ്മാൻ ആർജിക്കേണ്ട കഴിവുകൾ എന്തൊക്കെയാണ് എന്നാണ് ഇന്ന് പറയുന്നത്.
ഇന്നത്തെ ആധുനിക വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യുന്നത് IQ ആണ്. എന്നാൽ സെയിൽസ്മാൻ വിജയിക്കണമെങ്കിൽ EQ കഴിവാണ് വേണ്ടത്. വ്യക്തികളുടെ ഇമോഷൻസിനെ നിയന്ത്രിക്കുവാനുള്ള കഴിവിനെയാണ് EQ എന്ന് പറയുന്നത്. ഈ പറഞ്ഞതിൽ സെയിൽസ്മാന് IQ വേണ്ട എന്നല്ല ഇക്യു ഉണ്ടെങ്കിൽ സെയിൽസ് നിലവാരം വളരെയധികം വർദ്ധിക്കും.
ആശയവിനിമയത്തിലെ അപാരമായ കഴിവാണ് സെയിൽസിലെ വിജയമെന്ന് എല്ലാവർക്കും അറിയാം.
സെയിൽസ്മാൻ എപ്പോഴും പോസിറ്റീവ് മനോഭാവമുള്ള ഒരു വ്യക്തി ആയിരിക്കണം. ഒരാളോട് സംസാരിക്കേണ്ട രീതികൾ,മര്യാദകൾ, ഡ്രസ്സിംഗ് കോടുകൾ, അതുപോലെതന്നെ സെയിൽസിലേക്ക് വേണ്ട അത്യാവശ്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊക്കെ ഒരു സെയിൽസ്മാൻ അറിഞ്ഞിരിക്കണം.
ഇന്ന് ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം നിങ്ങൾക്കെല്ലാവർക്കും അറിയാം. ഒരു സെയിൽസ്മാന് അത്യാവശ്യം ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യവും ഉണ്ടായിരിക്കണം. ഇന്ന് ഇത് ഒരു ആഗോളഗ്രാമമായി മാറിയിരിക്കുന്ന അവസരത്തിൽ ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യമുണ്ടെങ്കിൽ സെയിൽസ് രംഗത്ത് വളരെയധികം മുന്നിലെത്താൻ സാധിക്കും. അത് കൊണ്ട് തന്നെ ഇംഗ്ലീഷ് വർധിപ്പിക്കാൻ വേണ്ടി സെയിൽസ്മാൻമാർ എപ്പോഴും ശ്രദ്ധിക്കണം.
സോഫ്റ്റ് സ്കിൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിരന്തരം ട്രെയിനിങ്ങുകളിൽ പങ്കെടുക്കണം. കാലഘട്ടം അനുസരിച്ച് ബിസിനസ് രീതികളും, സെയിൽ രീതികളും എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്.ഈ സമയത്ത് അതിനനുസരിച്ച് സോഫ്റ്റ് സ്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
[സെയിൽസിൽ പരാജയത്തിലേക്ക് നയിക്കുന്ന ചില കാര്യങ്ങൾ]
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.