ഫോണിലൂടെ ഒരു പ്രാവശ്യമെങ്കിലും സംസാരിക്കാത്ത ആളുകൾ ഇന്നില്ല. ഫോൺ നിത്യജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമായി മാറിയിരിക്കുന്നു. ഫോണിലൂടെയുള്ള സംസാരം ആശയവിനിമയം നടത്താൻ വേണ്ടി മാത്രമല്ല നിങ്ങളുടെ കാര്യങ്ങൾ അറിയുവാനും വിവരങ്ങൾ ശേഖരിക്കുവാനും ഒക്കെ ചേർന്നുള്ള ബൃഹത്തായ ഒരു സംഭവമായി മാറിയിരിക്കുന്നു. നിങ്ങൾക്ക് സംസാരിക്കാൻ വേണ്ടി മാത്രമല്ല അതോടൊപ്പം തന്നെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ,വിവരങ്ങൾ അറിയാൻ, പഠിക്കാൻ, നിങ്ങളുടെ കാര്യങ്ങൾ മറ്റുള്ളവരെ അല്ലേങ്കിൽ സമൂഹത്തിനെ അറിയിക്കുക ഇങ്ങനെ ഒരാളിൽ കൂടി ലോകത്തിലെ മുഴുവൻ കാര്യങ്ങൾ അറിയുവാനുള്ള ഒരു സംവിധാനമായി ഫോൺ മാറിയിരിക്കുന്നു. ഫോൺ വിളിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരാളെ ഫോൺ വിളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്
- ഫോൺ വിളിക്കുമ്പോൾ അപ്പുറത്ത് മറ്റൊരു വ്യക്തിയുമായി നിങ്ങൾ സംസാരിക്കുന്നതെന്ന് ഓർക്കുക. ചില ആളുകൾ ഫോണെടുത്ത് ഉടനെ തന്നെ അവരുടെ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ കട്ട് ചെയ്യുന്ന രീതിയുണ്ട്.
- ഫോൺ വിളിക്കുമ്പോൾ മറുതലയ്ക്കലുള്ള ആളിനെ ഇബ്രസ് ചെയ്തു കൊണ്ടാണ് സംസാരം ആരംഭിക്കേണ്ടത്. ഗുഡ് മോർണിംഗോ, നമസ്തേയോ അങ്ങനെ നല്ല ശബ്ദത്തിൽ എന്തെങ്കിലും പറഞ്ഞുകൊണ്ട് വേണം തുടങ്ങാൻ.
- ഫോൺ വിളിക്കുമ്പോൾ ആദ്യം പറയുന്ന വാക്കിന് വളരെ പ്രാധാന്യമുണ്ട്. വാക്കുകൾ നല്ല രീതിയിൽ പറയുന്നത് വളരെ ഗുണം ചെയ്യുന്ന കാര്യമാണ്.
- ഒരാളിനെ കണ്ടിട്ടല്ല നിങ്ങൾ സംസാരിക്കുന്നത് ശബ്ദം കേട്ടിട്ടാണ് സംസാരിക്കുന്നത് അതുകൊണ്ടുതന്നെ ആ ശബ്ദത്തിന്റെ ഭാഷ വളരെ മനോഹരമായിരിക്കണം.പ്രത്യേകിച്ച് തുടക്കം. വിവരങ്ങൾ പറയാനുള്ള വെമ്പൽ കൊണ്ട് ഇതൊക്കെ പറയാൻ ചിലപ്പോൾ വിട്ടു പോയേക്കാം.
- റേഡിയോ അല്ല ഫോൺ എന്ന് പറയുന്നത്നിങ്ങൾക്ക് പറയാൻ വേണ്ടി മാത്രമുള്ളതല്ല ഫോൺ ഓപ്പോസിറ്റ് ഉള്ള ആൾക്ക് പറയുവാനും കേൾക്കുവാനും കൂടി ഉള്ളതാണ്. അതുകൊണ്ടുതന്നെ അവർ പറയുന്നത് കേൾക്കാൻ കൂടി നിങ്ങൾ തയ്യാറാകണം.
- ഫോണിലൂടെ സംസാരിക്കുമ്പോൾ മാന്യമായ ശബ്ദത്തിൽ സംസാരിക്കുക. ചില ആളുകൾ പരിസരം മറന്നുകൊണ്ട് ഉച്ചത്തിൽ വിളിച്ച് സംസാരിക്കാറുണ്ട്. അങ്ങനെ സംസാരിക്കുന്നത് നല്ല രീതിയിൽ അല്ല. വളരെ മാന്യമായി ശബ്ദം താഴ്ത്തി സ്നേഹത്തോടെയും ബഹുമാനത്തോടെ കൂടിയും സംസാരിക്കുവാൻ വേണ്ടി ശ്രമിക്കുക.
- വലിച്ചു നീട്ടി കാര്യങ്ങൾ പറയുന്നതിന് പകരം ചുരുക്കി സംസാരിക്കുക. ഓപ്പോസിറ്റ് നിൽക്കുന്ന ആളിന്റെ സമയം ചിലപ്പോൾ അതിന് അനുയോജ്യമായിരിക്കില്ല. നിങ്ങൾ ചിലപ്പോൾ നിസാര കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അയാൾ മറ്റെന്തെങ്കിലും തിരക്കിലായിരിക്കും. ആ സമയത്ത് ആയിരിക്കും നിങ്ങൾ ഈ കഥ പറയുന്നത്. വലിച്ചു നീട്ടി സംസാരിക്കാതിരിക്കുക. മാന്യമായ രീതിയിൽ മാത്രം സംസാരിക്കുക.
- മറ്റുള്ളവരുടെ കണ്ടീഷൻസ് എങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല ചിലപ്പോൾ എന്തെങ്കിലും അപകടത്തിൽ അല്ലെങ്കിൽ യാത്രയിലോ വിഷമഘട്ടത്തിലും ആയിരിക്കാം. നിങ്ങൾക്ക് ദീർഘനേരം സംസാരിക്കണമെന്ന് ഉണ്ടെങ്കിൽ എന്താണ് അവരുടെ അവസ്ഥ എന്ന് അന്വേഷിച്ചതിനു ശേഷം മാത്രമാണ് സംസാരിക്കേണ്ടത്.
- ഫോൺ വളി എന്ന് പറയുന്നത് ഒരു കലയാണ്. വലിയ സെയിൽസ് ഡീലുകളും മറ്റും ഇതിൽ കൂടി നടത്താൻ സാധിക്കും.അതുപോലെതന്നെ വ്യക്തിബന്ധങ്ങൾ ഇല്ലാതാക്കുവാനും ഫോൺവിളി കൊണ്ട് സാധിക്കും. ഒരു കല കൂടിയാണ് ഇത് എന്ന് മനസ്സിലാക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ദുഃഖങ്ങളെ മറികടന്ന് സന്തോഷം കണ്ടെത്താനുള്ള മാർഗങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.