Sections

ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ 10 ലൈഫ് സ്കില്ലുകൾ

Wednesday, Oct 02, 2024
Reported By Soumya
10 essential life skills for personal and family success in Malayalam

എല്ലാ വ്യക്തികളും ജീവിതത്തിൽ നിർബന്ധമായി ആർജിക്കേണ്ട ചില ലൈഫ് സ്കില്ലുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ജീവിത വിജയത്തിനും കുടുംബ വിജയത്തിനും ഉപയോഗിക്കുന്നതാണ് ലൈഫ് സ്കില്ലുകൾ. ഈ സ്കില്ലുകൾ ഡെവലപ്പ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ജോലിയിലും കുടുംബത്തിലുമെല്ലാംപെർഫോമൻസുകൾ വർധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് മാത്രമല്ല ജീവിത വിജയത്തിൽ അനായാസമായി എത്തുന്നതിന് സാധിക്കുകയും ചെയ്യും.

ഹെൽത്തി ഹാബിറ്റ് ആൻഡ് ലൈഫ് സ്റ്റൈൽ

എല്ലാവർക്കും ഹെൽത്തി ആയിട്ടുള്ള ജീവിത സ്വഭാവം, ലൈഫ് സ്റ്റൈൽ എന്നിവ ആദ്യം ഉണ്ടാകണം.ശരീരമാണ് ആദ്യം സംരക്ഷിക്കേണ്ടത്. ശരീരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് യാതൊന്നും ലഭിക്കുകയില്ല. എല്ലാവരും അവരവരുടെ ശരീരത്തെ ആദ്യം സംരക്ഷിക്കാൻ വേണ്ടി ശ്രമിക്കണം. മിക്ക ആളുകളും തന്റെ കുടുംബത്തിന് വേണ്ടിയിട്ട്,ജോലിക്ക് വേണ്ടിയിട്ട് തന്റെ ശരീരത്തെ ഉപേക്ഷിച്ചുകൊണ്ട് ആ ജോലി മുഴുകുന്നതാണ് കാണുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന പല ആളുകളെയും കാണാൻ സാധിക്കും. ജീവിതത്തിലെ നല്ലകാലം മൊത്തം മക്കൾക്കും, കുടുംബത്തിനും, ഭാര്യക്കും വേണ്ടി പണിയെടുത്ത് സമ്പാദിച്ചിട്ട് വരുമ്പോൾ ശാരീരികമായും സാമ്പത്തികമായും ഒന്നുമില്ലാത്ത അവസ്ഥയിലാണ് പലരും. എന്നാൽ ജോലി ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ആവശ്യമായ ശരീരത്തെ സംരക്ഷിക്കുകയും അതോടൊപ്പം ജീവിത സാഹചര്യത്തിന് ആവശ്യമായ ധനവും ഉണ്ടാക്കണം. ഇത് രണ്ടും ഇല്ലെങ്കിൽ സമൂഹം നിങ്ങളെ അംഗീകരിക്കില്ല വീട്ടുകാര് പോലും അംഗീകരിക്കില്ല എന്നതാണ് വാസ്തവം. കുടുംബത്തെ സംരക്ഷിക്കും പോലെ ധനത്തെയും നിങ്ങളുടെ ശരീരത്തെയും സംരക്ഷിക്കുവാനുള്ള സ്കിൽ എപ്പോഴും ഉണ്ടാകണം.

എഫക്ടീവ് ടൈം മാനേജ്മെന്റ്

ടൈം മാനേജ്മെന്റിനെ കുറിച്ച് ഈ ലോക്കൽ എകോണമി ചാനലിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട് അത് വായിക്കുക. ലോകത്ത് എല്ലാവർക്കും ഒരുപോലെ കിട്ടുന്നത് സമയമാണ്. ആ സമയത്തിന് വളരെ ഭംഗിയായിട്ട് ഉപയോഗിക്കണം. ഇതിന് രണ്ട് കാര്യങ്ങൾ പറയാം. To do ലിസ്റ്റ് ഉണ്ടാക്കണം. ഏതൊരു കാര്യവും പ്ലാൻ ചെയ്ത് മാത്രമെ ചെയ്യാൻ പാടുള്ളൂ. അതുപോലെ തന്നെ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ഒരു ഡെഡ് ലൈൻ ഉണ്ടായിരിക്കണം.

കമ്മ്യൂണിക്കേഷൻ സ്കിൽ

ആശയവിനിമയം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് ഏതൊരു കാര്യവും മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വളരെ വ്യക്തവും സ്പഷ്ടവുമായ രീതിയിൽ സംസാരിക്കണം. ചിലർക്ക് സംസാരിക്കാൻ നല്ല വിഷയം ഉണ്ടെങ്കിലും അത് എക്സ്പ്രസ് ചെയ്യാൻ കഴിവ് ഇല്ലായിരിക്കും. കമ്മ്യൂണിക്കേഷൻ സ്കിൽ വളരെ പ്രധാനപ്പെട്ടതാണ്.

മണി മാനേജ്മെന്റ് സ്കിൽ

സ്കൂളിൽ മണി മാനേജ്മെന്റിനെ കുറിച്ച് അറിവുകൾ ഒന്നും തന്നെ ലഭിക്കുന്നില്ല. വീട്ടിൽ നിന്നാണെങ്കിൽ പണത്തെക്കുറിച്ച് വളരെ നെഗറ്റീവായ അറിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. പണം പാപമാണ്,പണം കൂടുമ്പോൾ സുഖം നശിക്കും, പണം കൂടിയാൽ സമാധാനം കുറയും എന്നീ നെഗറ്റീവായ കാര്യങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഈ കാര്യങ്ങൾ കേട്ടാണ് നിങ്ങൾ വളരുന്നത് ഈ നെഗറ്റീവായ കാര്യങ്ങൾ കേട്ട് വളരുന്നതിനാൽ പണം സമ്പാദിക്കാനുള്ള ടെൻഡൻസി കുറയുന്നു. ഉദാഹരണമായി കുട്ടിക്കാലത്ത് തന്നെ ഓണത്തിന് വിഷുവിനോ നമുക്ക് ആരെങ്കിലും 100 രൂപ 1000 രൂപയോ ഗിഫ്റ്റ് ആയി കിട്ടുകയാണെങ്കിൽ കുട്ടികൾ അത് ഉടനെ തന്നെ ഐസ്ക്രീം മറ്റെന്തെങ്കിലും സാധനം വാങ്ങിയോ തീർക്കാറാണുള്ളത്. അത് സൂക്ഷിച്ചുവച്ച് എങ്ങനെ സമ്പാദിക്കണമെന്ന സ്കിൽ കുട്ടിക്കാലത്തെ കൊടുക്കുന്നില്ല. ഇത് കാരണം കുട്ടികളിൽ നിന്ന് യുവാക്കളിലേക്ക് എത്തുമ്പോൾ പണം സമ്പാദിക്കാനുള്ള അത്യാവശ്യത്തെ മനസ്സിലാക്കി അതുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെടുവാൻ പലരും ശ്രമിക്കുന്നില്ല. മിക്ക ആൾക്കാരും ഉപരിപഠനത്തിന് പോകുമ്പോൾ തന്റെ കൂട്ടുകാരൻ ഏത് കോഴ്സിന് ചേരുന്നുവോ നിങ്ങളും ആ കോഴ്സിന് ചേരുന്നതാണ് പതിവ്. ആ കോഴ്സ് നമുക്ക് പ്രയോജനമുള്ളതണോ എന്ന് ചിന്തിക്കാതെ കൂട്ടുകാർ ചേരുന്ന കോഴ്സിന് പോകുന്നതാണ് പതിവ്. ഇത് മണി മാനേജ്മെന്റിനെ കുറിച്ച് നമുക്ക് അറിവ് കിട്ടാത്തത് കൊണ്ടാണ്. പല ആൾക്കാരും പണം സമ്പാദിക്കാനുള്ള കഴിവുണ്ടാകും അത് നിലനിർത്താനുള്ള കഴിവ് ഉണ്ടാവുകയില്ല.

ഗോൾ സെറ്റിംഗ്

ലക്ഷ്യമില്ലാത്ത നദിയിൽ ഒഴുകുന്ന തടിയാവരുത് നിങ്ങൾ. വെള്ളത്തിൽ ഒഴുകുന്ന തടിക്ക് ഒരു ലക്ഷ്യവുമില്ല അത് വെള്ളം ഒഴുകുന്ന ദിശയിലേക്ക് പോകാറാണ് പതിവ്. ജീവിതമാകുന്ന ഒഴുക്കിൽ നിങ്ങൾക്ക് ലക്ഷ്യമുണ്ടാകണം. ലക്ഷ്യം എന്താണ് എന്ന് എഴുതി തയ്യാറാക്കി അങ്ങനെ ജീവിക്കാൻ ശ്രമിക്കണം.

ഏതൊരു പരിസ്ഥിതിയിലും ജീവിക്കാനുള്ള കഴിവുണ്ടാകണം.

ജീവിതമെന്നു പറയുന്നത് സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സമ്മിശ്രമാണ്. ആ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടാകാം. നല്ല കാര്യം ഉണ്ടാകുമ്പോൾ സന്തോഷിക്കുകയും മോശം കാര്യമുണ്ടാകുമ്പോൾ തകർന്നടിയുന്നവരുമാണ്. രണ്ടും അമിതമാകാൻ പാടില്ല. മഹാന്മാരൊക്കെ ദുഃഖം വരുമ്പോഴും,സന്തോഷം വരുമ്പോഴും ഒരേ മനസ്ഥിതിയുള്ള ആൾക്കാരായിരിക്കും. കാലാവസ്ഥ വ്യതിയാനമോ, ദാരിദ്ര്യമോ അല്ലെങ്കിൽ അപാരമായ സമൃദ്ധിയോ ഇവയൊന്നും വിജയിച്ച ആൾക്കാരെ ബാധിക്കുന്ന കാര്യമല്ല. അവരുടെ ലക്ഷ്യത്തിലേക്ക് മാത്രമായിരിക്കും അവർ ശ്രദ്ധിക്കുക. അതുകൊണ്ട് നിങ്ങൾ ഒരേ മനസ്സുള്ള ആൾക്കാരായി മാറുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതിന് അഡാപ്റ്റിവിറ്റി എന്നു പറയും.

ഇമോഷണൽ ഇന്റലിജൻസ് കൺട്രോൾ

നിങ്ങളുടെ ഇമോഷൻ നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടാകണം. എപ്പോഴും ഇമോഷനെ പോസിറ്റീവായി വെക്കാനുള്ള കഴിവുണ്ടാകണം. നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ഇമോഷനായി പ്രതികരിക്കുന്നത് വിജയികളുടെ ശീലമല്ല. നിങ്ങൾക്ക് ദേഷ്യം വരാറുണ്ട് അതിനെ കോപമാക്കി മാറ്റരുത്. സന്തോഷത്തെ അമിതാഹ്ലാതമാക്കി മാറ്റാതെ സിറ്റുവേഷൻ വളരെ ഭംഗിയായി ഹാൻഡിൽ ചെയ്യാൻ കഴിയുന്നവരാണ് വിജയികൾ. അവർക്ക് ദേഷ്യം,പേടി,പക, വാശി എന്നിവ കൂടെ കൊണ്ടുനടക്കുന്ന ആൾക്കാരായിരിക്കില്ല. നെഗറ്റീവ് വികാരങ്ങളെ അവർ കൊണ്ട് നടക്കാറില്ല. അത്തരം ആൾക്കാർ പ്രശ്നങ്ങളെ ആസൂത്രിതമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടായിരിക്കണം.

ക്വാളിറ്റി അല്ലെങ്കിൽ ടീം വർക്ക്

ഞാൻ മാത്രമാണ് ശരിയെന്ന് ചിന്തിക്കുന്ന ബോസുള്ള സ്ഥാപനങ്ങൾ വളരുവാൻ സാധ്യമല്ല. അത് എല്ലാവരെയും സഹകരിച്ചു കൊണ്ടുപോകുന്ന ലീഡർഷിപ്പ് കോളിറ്റിയുള്ള ആൾക്കാർക്ക് മാത്രമെ സാധിക്കുകയുള്ളൂ.ഇത് ഓഫീസിൽ മാത്രമല്ല നിങ്ങുടെ കുടുംബത്തിലും കുടുംബ ബന്ധത്തിലും ഇത് അത്യാവശ്യമാണ്. ഞാനാണ് കുടുംബനാഥൻ,ഞാൻ പറയുന്നതാണ് ശരി, ഞാൻ പറയുന്നതുപോലെ നിങ്ങളെല്ലാവരും അനുസരിക്കണമെന്ന രീതിയിൽ പെരുമാറുകയാണെങ്കിൽ ആ കുടുംബത്തിൽ സന്തോഷം ഉണ്ടാകാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

ഹോം മെയിന്റനൻസ് ക്വാളിറ്റി

നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ അത്യാവശ്യം ചെയ്യാൻ കഴിയുന്നവരായിരിക്കണം. ആരുമില്ലെങ്കിൽ വീട്ടിൽ പാചകം ചെയ്യുക,ബൾബ് മാറ്റിയിടുക, വീട് വൃത്തിയാക്കുക, ഗ്യാസ് ഫിറ്റ് ചെയ്യുക ഇതുപോലെയുള്ള കാര്യങ്ങൾക്ക് പ്രാഥമികമായ അറിവുകൾ നിങ്ങൾക്കുണ്ടാകണം.ഇത് പ്രധാനപ്പെട്ട ഒരു സ്കില്ലാണ്

ഫസ്റ്റ് എയ്ഡ് സ്കിൽ ഉണ്ടാകുക

വീട്ടിൽ ഒരു അപകടമുണ്ടായാൽ എങ്ങനെ പെരുമാറണം, എന്തൊക്കെ ഫസ്റ്റ് എയ്ഡ് നൽകണം എന്നുള്ള പ്രാഥമിക അറിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം

ഈ 10 സ്കിൽ അറിഞ്ഞിരിക്കുന്നത് ജീവിതവിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.