ജീവിതത്തിൽ മാറ്റിവയ്ക്കുന്ന സ്വഭാവം എല്ലാവർക്കും കൂടുതലാണ്. മാറ്റിവെപ്പ് കൊണ്ടാണ് പലപ്പോഴും ജീവിതത്തിൽ പരാജയങ്ങൾ സംഭവിക്കുന്നത്. ഉദാഹരണമായി വ്യായാമം ചെയ്യാൻ തീരുമാനിക്കും പക്ഷേ നാളത്തേക്ക് മാറ്റിവയ്ക്കാറുണ്ട്. ഇല്ലെങ്കിൽ ജനുവരി ഒന്നു തൊട്ട് വേറൊരാളായി മാറാം എന്ന് വിചാരിക്കും. ഇങ്ങനെ നാളത്തേക്ക് എന്നുള്ള ചിന്ത നിങ്ങളെ നിരന്തരം മടുപ്പിക്കുന്ന കാര്യമാണ്. നാളെ നാളെ നീളെ നീളെ എന്നൊരു പ്രയോഗം പറയാറുണ്ട്. ഒരിക്കലും നാളെ എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യo ചെയ്യാൻ ശ്രമിച്ചു കഴിഞ്ഞാൽ നടക്കില്ല. ഇപ്പോൾ ഈ നിമിഷം മാത്രമാണ് നിങ്ങളുടെ കയ്യിലുള്ളത്. ഈ നിമിഷത്തെ വളരെ ഫലപ്രദമായി ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല ഒരു നാളെ നിങ്ങൾക്ക് നിർമ്മിക്കാൻ സാധിക്കും. നാളെ ഒന്നും ആരംഭിക്കാൻ നിങ്ങൾക്ക് സാധിക്കില്ല എന്ന സത്യം തിരിച്ചറിയുക. ഇന്നു മുതൽ തന്നെ ചെയ്യേണ്ട കാര്യങ്ങൾ, ഒരിക്കലും മാറ്റിവയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ അവയെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.
- നിങ്ങളുടെ മാനസിക നിലയെ ശക്തിപ്പെടുത്തുക ഇന്ന് തന്നെ അത് ആരംഭിക്കുക. നിങ്ങളുടെ മാനസികശക്തി ഏറ്റവും പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ബുദ്ധിയും മനസ്സും ഒരുമിച്ച് പ്രവർത്തിക്കണം. അതിനെ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരണം. നിങ്ങളുടെ മനസ്സ് നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമ്പോഴാണ് വിജയിക്കുന്നത്. നിങ്ങളുടെ മനസ്സിൽ നല്ല ചിന്തകളും ദുഷ് ചിന്തകളും ഉണ്ടാകാം. മോശമായ ചിന്തകൾ വളരുവാൻ വളരെ പ്രയാസം ഒന്നുമില്ല. ഉദാഹരണമായി പാഴ്ചെടികൾ ഒരു വെള്ളവും വളവുമില്ലാതെ തഴച്ചു വളരാറുണ്ട് എന്നാൽ നല്ല ചെടികൾക്ക് വളവും വെള്ളവും ശ്രദ്ധയും പരിചരണവും വളരെ അത്യാവശ്യമാണ്. ഇതുപോലെ തന്നെ നല്ല കാര്യങ്ങൾക്ക് വേണ്ടി നല്ല ശ്രദ്ധ കൊടുക്കണം മോശമായ കാര്യങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ താനേ നിങ്ങളിൽ തന്നെ വളർന്നുവരും. ആ നെഗറ്റീവ് ചിന്തകളെ വെട്ടി മാറ്റുന്നതിന് വേണ്ടി അപാരമായ ശ്രദ്ധയും ദിനചര്യകളും വളർത്തുവാനുള്ള അപാരമായ കഴിവുകളും അത്യാവശ്യമാണ്. അതിനുവേണ്ടി എപ്പോഴും നിങ്ങളുടെ മാനസികനില ഉയർത്തുവാൻ ശ്രമിക്കണം. അതിനുവേണ്ടിയിട്ട് ഉപകാരപ്രദമായകാര്യങ്ങൾ ചെയ്യണം. ഇതിന് ആത്മസംയമനം പ്രായോഗിക വാദം തുടങ്ങിയവ വളരെ സഹായിക്കും. അതിനുവേണ്ടിയുള്ള പുസ്തകങ്ങൾ പരിശീലനങ്ങൾ നിരന്തരം ചെയ്തുകൊണ്ടിരിക്കുക അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുകഇല്ലെങ്കിൽ പ്രവർത്തിക്കുക.കുറെ അറിവുകൾ സ്വീകരിച്ചു വെച്ചതുകൊണ്ട് കാര്യമില്ല ആ അറിവുകൾഉപയോഗത്തിൽ കൊണ്ടുവരുമ്പോഴാണ് മികച്ചതായി മാറുന്നത്.
- വ്യായാമം ഒരിക്കലും മാറ്റിവയ്ക്കാൻ പാടില്ലാത്ത കാര്യമാണ്. നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിന്റെ ഒരു ഭാഗം വിജയിച്ചു കഴിഞ്ഞു. ദിവസവും വ്യായാമവും ഭക്ഷണ നിയന്ത്രണവും വളരെ അത്യാവശ്യമായ കാര്യമാണ്. ഇത് മാറ്റിവയ്ക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്. ഏതൊരു പ്രതിസന്ധിയിലും അരമണിക്കൂർ നിർബന്ധമായും വ്യായാമം ചെയ്യുവാനുള്ള സമയം കണ്ടെത്തണം.
- നിങ്ങളുടെ ജീവിതത്തിൽ ചിട്ടവട്ടങ്ങൾ ഉണ്ടാകണം. എങ്ങനെയെങ്കിലും ജീവിച്ചാൽ പോരാ നിങ്ങളുടെ ജീവിതത്തെ ഉയർച്ചയിലേക്ക് എത്തുന്ന ചിട്ടവട്ടങ്ങൾ ഉണ്ടാകണം. ഇത്ര മണിക്ക് എണീക്കണം ഇന്ന സമയത്ത് ഉറങ്ങണം ഇന്ന സമയത്ത് ഭക്ഷണം കഴിക്കണം എന്നീ കാര്യങ്ങൾ നേരത്തെ മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ ആയിരിക്കണം. അതിന് യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ല.
- ചെയ്തു തീർക്കേണ്ട എല്ലാ കാര്യങ്ങളുടെയും പട്ടിക തയ്യാറാക്കുക. To do ലിസ്റ്റ് പോലുള്ള കാര്യങ്ങൾ. ഇതിന് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. ചിലപ്പോൾ നിങ്ങൾ പ്ലാൻ ചെയ്ത കാര്യങ്ങൾ നടക്കില്ല ആയിരിക്കും എന്നാൽ അടുത്ത് അത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുക.
- ധാർമിക പരമായി ജീവിക്കുക.മൂല്യവത്തായ ജീവിതം നിങ്ങളെ മുന്നോട്ട് നയിക്കും.നിങ്ങളുടെ ജീവിതത്തിൽ ഒരു ധാർമികത ഉണ്ടാകണം. മിക്ക ആളുകളും ഒഴുക്കിനനുസരിച്ച് പോകുന്നവർ ആയിരിക്കും. അതിന് പകരം മികച്ച ഒരു ധാർമിക മാർഗ്ഗത്തിലൂടെ കോർ വാല്യുവിൽ ജീവിക്കുന്ന ഒരാളായി മാറണം. അങ്ങനെ ഒരു ചിട്ടവട്ടം നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരുക. അത് നിങ്ങളെ വളരെ വ്യത്യസ്തനാക്കും സാധാരണക്കാരിൽ നിന്ന് വ്യത്യസ്തരാകുന്നത് ഇങ്ങനെയാണ്.വ്യത്യസ്തരായ ആളുകളാണ് പ്രശസ്തരായി മാറുന്നത് സമൂഹത്തിന് ഗുണകരമായി ഉള്ളവരോ വിജയികളായോ ആയി മാറുന്നത്. അത്തരത്തിൽ ഒരാളായി നിങ്ങൾ മാറുക. ഇത്തരത്തിൽ മാറുകയാണെങ്കിൽ നിങ്ങൾക്ക് വളരെ വ്യത്യസ്തമായ ഒരു ജീവിതം തന്നെ ഉണ്ടാകും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
നിങ്ങൾ കൂടി വേണ്ടി ജീവിക്കാൻ ഓർക്കുക: വ്യക്തിപരവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങൾ സന്തുലിതമാക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.