ഒരു ബിസിനസുകാരൻ ബിസിനസ് ആരംഭിക്കുന്നതിനു മുൻപായിട്ട് ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. എല്ലാവർക്കും ബിസിനസ് എന്ന് പറയുമ്പോൾ കൂട്ടുകാരോട് ചോദിച്ച് നാട്ടിൽ ഏറ്റവും ലാഭകരമായ ബിസിനസിനെ അതുപോലെ കോപ്പി ചെയ്യുവാൻ വേണ്ടിയാണ് പലരും ശ്രമിക്കുന്നത്. എന്നാൽ അങ്ങനെയല്ല ഒരു ബിസിനസിലേക്ക് ആദ്യം ഇറങ്ങേണ്ടത്. അതിനുമുൻപായിട്ട് തനിക്ക് ബിസിനസ് ചെയ്യാൻ കഴിയുമോ എന്ന കാര്യത്തെക്കുറിച്ച് പരിശോധിക്കുക.
- ബിസിനസ് ചെയ്യുവാനുള്ള കഴിവുണ്ടോ, ആൾക്കാരുമായി സഹകരിക്കുവാനുള്ള കഴിവുണ്ടോ, ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടോക്കുവാനുള്ള കഴിവ് തനിക്ക് ഉണ്ടോ, ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് നല്ല ഒരു ബോധ്യം ഉണ്ടാകണം.
- ബിസിനസ് തുടങ്ങുന്നതിനു മുൻപായി അതിനെക്കുറിച്ചുള്ള അറിവുകൾ നേടുക. അറിവ് നേടുമ്പോൾ ഗുണത്തോടൊപ്പം തന്നെ ആ ബിസിനസിലെ ദോഷങ്ങളെ കുറിച്ചുള്ള അറിവുകളും നേടണം.പല ആളുകളും ബിസിനസിലെ പോസിറ്റീവ് വശങ്ങൾ മാത്രമേ നോക്കാറുള്ളൂ നെഗറ്റീവ് വശങ്ങൾ നോക്കാറില്ല. പോസിറ്റീവ് വശങ്ങൾ നോക്കുന്നതിനോടൊപ്പം തന്നെ നെഗറ്റീവ് വശങ്ങൾ നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ബോധ്യമുണ്ടാക്കിയെടുക്കണം. ബിസിനസിനെ കുറിച്ചുള്ള അറിവ് നേടുന്നതിന് വേണ്ടി ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ ഒരുപാട് സഹായകരമാകുന്ന കാര്യങ്ങൾ ഉണ്ട്. ആ ബിസിനസിൻറെ മെറിറ്റുകൾ ഡിമെരിട്സിനെക്കുറിച്ചും ഇന്ന് വളരെ വ്യക്തമായി അറിയാൻ സാധിക്കും.
- ഒരു ടീം ബിൽഡ് ചെയ്യുക.ബിസിനസ് ഒരിക്കലും ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന ഒന്നല്ല. നമുക്ക് ഒരു 50 കിലോ ഭാരം ഒറ്റയ്ക്ക് ഉയർത്താൻ സാധിക്കും. പക്ഷേ ഒരായിരം കിലോ ആണെങ്കിൽ അതിനെ യോജിച്ച ആളുകൾ നമുക്ക് അത്യാവശ്യമാണ്. അതുപോലെ തന്നെ നിങ്ങളുടെ ബിസിനസ് അടുത്തഘട്ടങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു പോകാൻ അല്ലെങ്കിൽ നല്ല രീതിയിൽ നടത്തുവാൻ നിരവധി ആളുകളുടെ സഹായസഹകരണങ്ങൾ ആവശ്യമായി വരും. ചിലപ്പൊൾ ബിസിനസ് നടത്തുന്നതിന് വേണ്ടിയുള്ള ചില സ്കില്ലുകൾ നിങ്ങൾക്ക് ഉണ്ടാകണമെന്നില്ല എന്നാൽ ആ സ്കില്ലുകൾ ഉള്ള സ്റ്റാഫുകളോ പാർട്ണസോ നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ ആ ബിസിനസ് വളരെ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കും.
- വ്യക്തമായ പ്ലാനിങ് നടത്തുക.വളരെ ആസൂത്രിതമായ ഒരു പ്ലാനിങ് തന്നെ ബിസിനസിന് വേണ്ടി ഉണ്ടാക്കണം. ഒരുദാഹരണമായി ഒരു വീട് വയ്ക്കുന്നതിനു മുൻപ് നല്ല ഒരു പ്ലാൻ ഇല്ലെങ്കിൽ ആ വീട് നല്ല രീതിയിൽ വയ്ക്കാൻ സാധിക്കില്ല എന്ന് പറയുന്നതുപോലെ ഒരു വ്യക്തമായ പ്ലാൻ ബിസിനസ് തുടങ്ങുന്നതിനു മുൻപ് ഉണ്ടായിരിക്കണം. ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഇല്ലാതെയാണ് പലരും ബിസിനസ് രംഗത്ത് ഇറങ്ങുന്നത്. ഇത് ഏറ്റവും മോശമായ ഒരു കാര്യമാണ്.
- ബിസിനസിൽ ധാർമികത പുലർത്തുക. ധാർമിക പരമായി മാത്രമേ കാര്യങ്ങൾ ചെയ്യുവാൻ പാടുള്ളൂ. ഒരു പൂ കൃഷിയല്ല ബിസിനസ് ജീവിതകാലം മുഴുവൻ പ്രവർത്തിക്കേണ്ട മേഖലയാണ്. ചിലർ ധാർമികത ഇല്ലാതെ തന്നെ ബിസിനസ് വിജയിപ്പിക്കുന്നതിന് വേണ്ടി പലതും ചെയ്യാറുണ്ട്. ഇത് ശരിയല്ല നിങ്ങൾക്ക് ഒരു കോർ വാല്യൂ അത്യാവശ്യമാണ്. എങ്ങനെയെങ്കിലും വിജയിച്ചാൽ പോരാ ധാർമിക പരമായി തന്നെ വിജയം ഉണ്ടാകണം എന്ന ഒരു പിടിവാശി നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്ന ബിസിനസുകാരൻ. വളരെ നിലവാരമുള്ള പ്രോഡക്ടുകൾ അദ്ദേഹം മാർക്കറ്റിൽ ഇറക്കിയത്. വീഗാഡ് പ്രോഡക്റ്റ് യാതൊരുവിധ കോംപ്രമൈസ് അദ്ദേഹം ചെയ്തില്ല. പ്രോഡക്റ്റ് കോളിറ്റി അതിന്റെ സർവീസ് അതിന്റെ പ്രൈസ് എല്ലാം എല്ലാവർക്കും അഫോർഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അത് വിജയിപ്പിക്കാൻ സാധിച്ചു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന സഹപ്രവർത്തകരെയും ഉയരങ്ങളിലേക്ക് കൊണ്ട് എത്തിക്കാൻ സാധിച്ചു. തന്റെ ഷെയറിന്റെ ലാഭവിഹിതം സ്റ്റാഫുകൾക്ക് കൊടുക്കുന്നതിന് അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല.
- നിങ്ങളുടെ പ്രവർത്തി പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ബിസിനസ് തുടങ്ങേണ്ട സ്ഥലവും. ബിസിനസ് തുടങ്ങേണ്ട ഒരു സ്ഥലമുണ്ട് എല്ലായിടത്തും പോയി എല്ലാം ചെയ്യുക എന്നുള്ളതല്ല. ഓരോ കാലവും ഓരോ സ്ഥലവും വളരെ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ ബിസിനസിന് ആപ്റ്റാണോ എന്ന് എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുക. ഇന്ന് ലാഭത്തിൽ പോകുന്ന കാര്യങ്ങൾ നാളെ ലാഭത്തിൽ ആകണമെന്നില്ല. അതിനെകുറിച്ചുള്ള ഒരവബോധം എപ്പോഴും ഉണ്ടാകണം. ബിസിനസിൽ എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് പുതിയ സ്റ്റാഫുകളെ കൊണ്ടുവരിക ആ തരത്തിലുള്ള ഇന്നവേഷൻസ് ബിസിനസിൽ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടാകണം ഇത്രയും കാര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കി വച്ചുകൊണ്ടാണ് ബിസിനസിലേക്ക് ഇറങ്ങേണ്ടത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഒരു സംരംഭത്തിന് പേര് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.