Sections

ആവശ്യത്തിന് കാൽസ്യം ലഭിക്കാതിരിക്കുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങളും കാൽസ്യം അടങ്ങിയ മികച്ച ആഹാര സ്രോതസുകളും

Monday, Oct 28, 2024
Reported By Soumya
A selection of calcium-rich foods, including milk, almonds, and vegetables, promoting bone and body

മറ്റ് ധാതുക്കളെ അപേക്ഷിച്ച് ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതുവാണ് കാൽസ്യം. ശക്തമായ എല്ലുകളുടെയും പല്ലുകളുടെയും വികാസത്തിനും പരിപാലനത്തിനും കാൽസ്യം ആവശ്യമാണ്. ഹൃദയം, ഞരമ്പുകൾ, പേശികൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയും കാൽസ്യം സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ ആവശ്യമായ കാൽസ്യം അസ്ഥി സംഭരിക്കുന്നതിനാൽ ഹൈപ്പോകാൽസെമിയ അല്ലെങ്കിൽ കാൽസ്യത്തിന്റെ കുറവ് ഉടനടി ഉണ്ടാകില്ല. രണ്ട് തരത്തിലാണ് ശരീരം അതിന് ആവശ്യമുള്ള കാൽസ്യം കണ്ടെത്തുന്നത്. ഒന്ന് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റ് സപ്ലിമെൻറുകളിൽ നിന്നും. രണ്ടാമത്തേത് എല്ലുകളിൽ നിന്ന്. ആവശ്യത്തിന് കാൽസ്യം ലഭിക്കാതാകുമ്പോൾ ഇനി പറയുന്ന ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാറുണ്ട്.

  • പേശികളിൽ കോച്ചിപിടുത്തം
  • ആശയക്കുഴപ്പം, ഓർമക്കുറവ്
  • മതിഭ്രമം
  • എളുപ്പം പൊട്ടിപ്പോകാവുന്ന എല്ലുകൾ
  • പെട്ടെന്ന് പൊട്ടിപ്പോകുന്ന ആരോഗ്യം കുറഞ്ഞ നഖങ്ങൾ
  • കൈകാലുകളിൽ മരവിപ്പ്, തരിപ്പ്
  • ചുഴലി രോഗം
  • താളം തെറ്റിയ ഹൃദയമിടിപ്പ്
  • വരണ്ടതും ചെതുമ്പലുകളുള്ളതുമായ ചർമം
  • ഊർജ്ജമില്ലാത്ത ക്ഷീണിതമായ അവസ്ഥ

പാൽ, ബദാം, എള്ള്, വെണ്ടയ്ക്ക, മത്തി എന്നിവയെല്ലാം കാൽസ്യം സമ്പന്നമായ ഭക്ഷണവിഭവങ്ങളാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കാൽസ്യം സപ്ലിമെൻറുകളും കഴിക്കാവുന്നതാണ്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.