Sections

മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം

Wednesday, Jul 27, 2022
Reported By MANU KILIMANOOR

അസംഘടിത മേഖലയിലെ തോഴിലാളികള്‍ക്കായി : ഇ-ശ്രം പോര്‍ട്ടല്‍

 

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇ- ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ദേശീയതലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണിത് -കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ആദായനികുതി അടയ്ക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐയില്‍ അംഗങ്ങള്‍ ആകാത്ത തൊഴിലാളികളെയുമാണ് ചേര്‍ക്കുക. 16 - 59ന് ഇടയില്‍ പ്രായമുള്ള അര്‍ഹരായ മോട്ടോര്‍ തൊഴിലാളികള്‍ ഈ അവസരം വിനിയോഗിക്കണം. ആവശ്യമായ നിര്‍ദ്ദേശം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളില്‍ നിന്ന്  ലഭിക്കും.  ഇ- ശ്രം പോര്‍ട്ടലായ  www.eshram.gov.in വഴിയോ കോമണ്‍ സര്‍വ്വീസ് സെന്റര്‍/ അക്ഷയ കേന്ദ്രം  വഴിയോ മോട്ടോര്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ 0487-2446545 നമ്പറിലോ ബന്ധപ്പെടാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.