- Trending Now:
ഇ-ശ്രം കാര്‍ഡ് ലഭിക്കണമെങ്കില്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതും ആവശ്യമാണ്
അസംഘടിത മേഖലയിലെ ജനങ്ങളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളില്‍ കൈത്താങ്ങ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ശ്രം കാര്‍ഡ്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും മറ്റും ഇ-ശ്രം കാര്‍ഡ് സഹായിക്കുന്നു. തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം, അവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമായാണ് ഇ-ശ്രം കാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്.
ദിവസ വേതന തൊഴിലാളികള്‍, നിരക്ഷരര്‍, കര്‍ഷകര്‍, മറ്റ് ചില വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും ഇ- ശ്രം കാര്‍ഡില്‍ അംഗത്വം നേടാം. ഇതുവരെ രാജ്യത്തെ 27 കോടിയിലധികം ആളുകളാണ് ഈ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. ഇ-ശ്രം കാര്‍ഡ് ലഭിക്കണമെങ്കില്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതും ആവശ്യമാണ്. 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കുണ്‍ ഇ-ശ്രമം കാര്‍ഡ് ലഭിക്കും. എന്നാല്‍ ഇതിനും ചില നിബന്ധകളുണ്ട്.
ഇ- ശ്രം കാര്‍ഡ്; ആനുകൂല്യം ലഭിക്കുന്നത് ഇവര്‍ക്കൊക്കെ
ഇ-ശ്രമം പോര്‍ട്ടലില്‍, 16 വയസിനും 59 വയസിനും ഇടയില്‍ പ്രായമുള്ള അസംഘടിത മേഖലയിലെ ആളുകള്‍ക്ക് അംഗമാകാം.
16 വയസ്സിന് താഴെയും 59 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ക്ക് ലേബര്‍ കാര്‍ഡ് ലഭിക്കുന്നതല്ല.
ഇതുകൂടാതെ, 16 വയസിന് മുകളിലുള്ള തൊഴില്‍ രഹിതരായ വിദ്യാര്‍ഥികള്‍ക്കും ഇ-ശ്രം കാര്‍ഡ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അര്‍ഹതയുണ്ട്.
എന്നാല്‍ ഇപിഎഫ്ഒയിലോ ഇഎസ്‌ഐസിയിലോ അംഗങ്ങളായ ആളുകള്‍ക്ക് ഇ-ശ്രം കാര്‍ഡിവന്റെ ആനുകൂല്യം ലഭിക്കില്ല.
ഇ- ശ്രം കാര്‍ഡ്;ആനുകൂല്യങ്ങള്‍
ഇ-ശ്രാം കാര്‍ഡ് ഉടമകള്‍ക്ക് പ്രീമിയം അടക്കാതെ തന്നെ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
ഈ കാര്‍ഡ് കൈവശമുള്ള തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കുന്നതാണ്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യണം
രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബില്‍ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, സജീവ മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.
ആദ്യം eshram.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
ഇവിടെ 'Register on eSHRAM' എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കുക, ശേഷം CAPCHA കോഡ് നല്‍കുക, തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ നമ്പരില്‍ ലഭിക്കുന്ന OTP നല്‍കുക.
ഇതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പേര്, വിലാസം, ശമ്പളം, വയസ്സ് തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് നല്‍കേണ്ടത്.
ഇതിനുശേഷം, ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ഫോം സമര്‍പ്പിക്കുകയും വേണം.
ഇതോടെ പോര്‍ട്ടലിലെ ഓണ്‍ലനായുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.