- Trending Now:
ഹിന്ദി പാട്ടുകളുടെ ഗാനമേളയും,വിവിധ കായിക മത്സരങ്ങളും ഗര്‍ഷോം മേളയ്ക്ക് പകിട്ടേകി
തൃശ്ശൂര്‍ ജില്ലയുടെ അതിഥി തൊഴിലാളികള്‍ക്കായി ഗര്‍ഷോം മേള സംഘടിപ്പിച്ച് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. തിരൂരില്‍ സംഘടിപ്പിച്ച മേളയില്‍ സ്ഥിര താമസക്കാരായ ഏകദേശം 500 ഓളം വരുന്ന അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ജോലികള്‍ ചെയ്തു വരുന്ന അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം അസംഘടിത മേഖലയില്‍ ജോലി ചെയ്തു വരുന്നവരും മേളയില്‍ പങ്കെടുത്തു. 3000 ചിരാതുകളില്‍ തീര്‍ത്ത ഇസാഫിന്റെ ലോഗോയില്‍ ദീപം കൊളുത്തി ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കെ. പോള്‍ തോമസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പ്രചോദന ഡെവലപ്പ്‌മെന്റ് സര്‍വീസസിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്.ഇസാഫ് സഹ സ്ഥാപക മെറീന പോള്‍, പ്രചോദന്‍ ഡെവലപ്പ്‌മെന്റ് സര്‍വീസസ് ഡയറക്ടര്‍ എമി അച്ചാ പോള്‍, കോലഴി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ കുമാരി, വാര്‍ഡ് മെമ്പര്‍ മെറീന, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, സിഎംഐഡി ഡയറക്ടര്‍ ബിനോയ് പീറ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോലഴി എക്സ്സ്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ എല്‍ സണ്ണി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. മേളക്കായി ഡാറിന്റെ വിവിധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും,ചൈല്‍ഡ് ലൈന്‍ ബോധ വല്‍ക്കരണ പവലിയനും ഒരുക്കിയിരുന്നു.ഹിന്ദി പാട്ടുകളുടെ ഗാനമേളയും,വിവിധ കായിക മത്സരങ്ങളും,ദീപാവലി അത്താഴ വിരുന്നും ഗര്‍ഷോം മേളയ്ക്ക് പകിട്ടേകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.