Sections

ഇന്ത്യയിലെ മികച്ച കാർ ഡീലർക്കുള്ള ഓട്ടോകാർ മാഗസിൻ പുരസ്‌കാരം ഇറാം മോട്ടോർസിന്

Wednesday, Jan 24, 2024
Reported By Admin
Eram Motors Wins Autocar Magazine Award for Best Car Dealer in India

മുംബൈ: ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാർ ഡീലർക്കുള്ള ഓട്ടോകാർ ഇന്ത്യ മാഗസിൻ പുരസ്കാരം മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോർസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന വർണാഭമായ ചടങ്ങിൽ ഇറാം മോട്ടോർസ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാർ ബിസിനസ് നാഷണൽ ഹെഡ് ആഷിഷ് രഞ്ജിനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യൻ വാഹന വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോർസിന് ഈ പുരസ്കാരം ലഭിക്കാൻ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. ഇറാം മോട്ടോർസിലെ ജീവനക്കാരുടെ കഠിനാധ്വാനവും അഭ്യുദയകാംക്ഷികളുടെ പ്രാർത്ഥനയുമാണ് തങ്ങളുടെ നിരന്തര വളർച്ചയ്ക്ക് സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eram Motors Wins Autocar Magazine Award for Best Car Dealer in India
മികച്ച കാർ ഡീലർക്കുള്ള ഓട്ടോകാർ ഇന്ത്യ 2024 പുരസ്കാരം ഇറാം മോട്ടോർസ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് പ്രൈവറ്റ് കാർ ബിസിനസ് നാഷണൽ ഹെഡ് ആഷിഷ് രഞ്ജനിൽ നിന്നും ഏറ്റുവാങ്ങുന്നു.

തൃശൂർ മുതൽ കാസർകോട് വരെ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ 26 ഷോറൂമുകളിലായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മഹീന്ദ്ര വാഹന ഡീലറാണ് ഇറാം മോട്ടോർസ്. ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യൻ വാഹന വിപണിയിലുള്ള ഇറാം മോട്ടോർസ് ഇതിനകം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഇറാം മോട്ടോർസിന് വാഹന വിപണിയിൽ കൂടുതൽ ഊർജ്വസ്വലമായി നിലനിൽക്കാൻ ഓട്ടോകാർ ഇന്ത്യ പുരസ്കാരം പ്രചോദനമാകുമെന്ന് മാനേജിങ് ഡയറക്ടർ പി.എ കബീർ, സി.ഇ.ഒ അശോക് കുമാർ എന്നിവർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.