- Trending Now:
വിഴിഞ്ഞം കൊച്ചി തുറമുഖങ്ങളുടെ പുറംകടലില്‍ നങ്കൂരമിടുന്ന വലിയ കപ്പലിലെ ക്രൂ ചേഞ്ചിംഗ് ഓപ്പറേഷന്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണം എന്ന ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരളത്തിന് വന്‍ തിരിച്ചടി.ഓരോ കപ്പലും ക്രൂ ചേഞ്ചിംഗ് നടത്തുമ്പോള്‍ തുറമുഖത്തിനും അനുബന്ധ മേഖലയ്ക്കും 5000 ഡോളര്‍ വരെ വരുമാനം ലഭിക്കുമായിരുന്നതാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ പറയുന്നത്.കോവിഡ് കാലത്താണ് പുറംകുടലില്‍ നങ്കൂരമിടുന്ന കപ്പലിലെ ജീവനക്കാരുടെ ഡ്യൂട്ടി മാറാന്‍ തുറമുഖത്തെഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. 2020 മെയ് 15 മുതല്‍ ഇന്നലെ വരെ കേരളതീരത്ത് 1,22,15 9 നാവികരാണ് ക്രൂ ചേഞ്ചിംഗ് പ്രയോജനപ്പെടുത്തിയത്. ഇതുവഴി സാമ്പത്തിക നേട്ടം ലഭിച്ചിരുന്നത് തുറമുഖത്തിന് പുറമേ ഹോട്ടല്‍, ആശുപത്രി, ടാക്‌സി,ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങിയവയ്ക്കും ആയിരുന്നു.
കോവിഡില്‍ ഡ്യൂട്ടി മാറിയ നാവികര്‍ തുറമുഖത്തിന് പുറത്ത് എത്തിയാലും 14 ദിവസം ക്വാറന്റൈനില്‍ താമസിച്ച ശേഷമേ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. ഈ ഇനത്തില്‍ കൊച്ചിയിലെ ഹോട്ടലുകള്‍ക്ക് മാത്രം 40 കോടിയിലധികം രൂപയുടെ വരുമാനം ലഭിച്ചു. പ്രതിസന്ധിയില്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയ ആശുപത്രി, ടാക്‌സി സര്‍വീസുകള്‍ക്കും ഈ വരുമാനം ആശ്വാസമായി. തുറമുഖത്ത് അടുക്കാത്ത വലിയ കപ്പലുകളാണ് പുറം കടലില്‍ നങ്കൂരമിടുന്നത്. കോവിഡില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കുകയാണ് എന്നാണ് മന്ത്രാലയം അറിയിച്ചത്.
തീരുമാനം പുനര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചു. കോവിഡ് പ്രതിസന്ധിയില്‍ ഷിപ്പിംഗ് അനുബന്ധ മേഖലയെ പിടിച്ചുനിര്‍ത്തിയത് ക്രൂ ചേഞ്ചിങ് സംവിധാനമാണെന്നും പിന്‍വലിക്കരുതെന്നും കേരള സ്റ്റീമര്‍ ഏജന്‍സി അസോസിയേഷനും ആവശ്യപ്പെട്ടു.കോവിഡിന് പുറമേ നിലവില്‍ മറ്റ് സാംക്രമിക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ക്രൂ ചേഞ്ചിംഗ് സംവിധാനം നിലനിര്‍ത്തണമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ എന്‍ കൃഷ്ണകുമാര്‍, കെഎസ്ബിനു, പ്രകാശ് അയ്യര്‍ എന്നിവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.