Sections

ഇക്വിറ്റാസ് എസ്എഫ്ബി കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കുന്നു

Monday, Jan 22, 2024
Reported By Admin
Equitas SFB

കൊച്ചിയിലും തൃശൂരും പുതിയ ശാഖ തുറന്നു


കൊച്ചി:  ഇന്ത്യയിലെ മുൻനിര എസ്എഫ്ബികളിലൊന്നായ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കുന്നു. ഇതിൻറെ ഭാഗമായി കൊച്ചിയിലും തൃശൂരുമായി രണ്ട് പുതിയ ശാഖകൾ തുറന്നു. ഇതോടെ ഇക്വിറ്റാസിൻറെ കേരളത്തിലെ ആകെ ശാഖകളുടെ എണ്ണം അഞ്ചായി.

സംസ്ഥാനത്തിൻറെ സാമ്പത്തിക, സാംസ്‌കാരിക ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ വിപുലീകരണത്തിലൂടെ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇടപാടുകാരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ച സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. എൻആർഐ ഇടപാടുകാർക്ക് ഉൾപ്പെടെ സേവിങ്‌സിനും നിക്ഷേപങ്ങൾക്കും ഉയർന്ന പലിശയും ഇക്വിറ്റാസ് എസ്എഫ്ബി ലഭ്യമാക്കുന്നുണ്ട്.


ഇക്വിറ്റാസ് എസ്എഫ്ബി കൊച്ചി ശാഖ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.

ഉപയോക്താക്കളുടെ വർധിച്ചുവരുന്ന വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിൽ കേരളത്തിൻറെ കൂടുതൽ ഭാഗങ്ങളിലേക്ക് സേവനം എത്തിക്കുന്ന ഈ വിപുലീകരണം ബാങ്കിന് അഭിമാനകരമായ ചുവടുവെപ്പാണെന്നും കേരളത്തിലെ വ്യത്യസ്തമായ ഉപയോക്തൃ സമൂഹങ്ങളുടെ യഥാർത്ഥ സാമ്പത്തിക പങ്കാളിയാകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ബാങ്കിൻറെ  ബ്രാഞ്ച്  ബാങ്കിങ്, ലൈബലിറ്റീസ്, പ്രൊഡക്റ്റ് & വെൽത്ത്  കൺട്രി ഹെഡും സീനിയർ പ്രസിഡൻറുമായ മുരളി വൈദ്യനാഥൻ പറഞ്ഞു.


ഇക്വിറ്റാസ് എസ്എസ്ബി തൃശ്ശൂർ ശാഖ ഉദ്ഘാടനം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.