- Trending Now:
സംസാര-ശ്രവണ വൈകല്യ ചികിത്സയിൽ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്സ്പീരിയൻസ് സെന്ററോടുകൂടി ബ്രില്യന്റ് സൗണ്ട് ഗാലക്സിയായാണ് എഫാത്ത മാറുന്നത്.
എഫാത്ത സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സിഗ്‌നിയ സിഇഒയും എംഡിയുമായ അവിനാശ് പവാർ സംസാരിക്കുന്നു. (ഇടത്ത് നിന്ന്) എഫാത്ത ഡയറക്ടർമാരായ ഡോ. ജോഷ്വ തോമസ്, കിഷ ലയ, ഗൗരി ശങ്കർ, എംഡി തോമസ് ജെ. പൂണോലിൽ, ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് പത്തോളജിസ്റ്റുമായ മഞ്ജു തോമസ് പൂണോലിൽ എന്നിവർ സമീപം.
ശ്രവണ സഹായ ഉപകരണങ്ങളുടെ പ്രമുഖ നിർമാതാക്കളായ സിഗ്നിയയുടെ ഡീലർ കൂടിയാണ് എഫാത്ത സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ. ബ്രില്യന്റ് സൗണ്ട് ഗാലക്സിയായി മാറുന്നതോടെ ഇവിടെ നിന്നും വാങ്ങുന്ന സിഗ്നിയ ബേസിക്ക് ഉപകരണങ്ങൾക്ക് മൂന്നും പ്രീമിയം ഉപകരണങ്ങൾക്ക് നാലും വർഷത്തെ വാറന്റി ലഭ്യമാക്കും. ഇതിന് പുറമേ ഒരു വർഷത്തേക്ക് ബാറ്ററി സപ്പോർട്ടും ഇൻഷൂറൻസ് കവറേജും ആക്സസറികൾക്ക് പ്രത്യേക വിലക്കിഴിവും ലഭ്യമാകുമെന്ന് സിഗ്നിയ സിഇഒയും എംഡിയുമായ അവിനാശ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1999-ൽ തൃശൂരിൽ ആരംഭിച്ച എഫാത്ത സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ 2004-ലാണ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചത്. മുതിർന്നവരിലും കുട്ടികളിലുമുള്ള സംസാര, ശ്രവണ വൈകല്യങ്ങൾ പരിഹരിക്കുന്നതിൽ സ്പെഷ്യലൈസ്ഡ് സെന്ററെന്ന നിലയിൽ കഴിഞ്ഞ 19 വർഷമായി മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് എഫാത്ത സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ എംഡി തോമസ് ജെ. പൂണോലിൽ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷമായി മേഖലാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും ബെസ്റ്റ് പെർഫോമർ അവാർഡ് എഫാത്ത സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫാത്ത ചീഫ് ഓഡിയോളജിസ്റ്റും സ്പീച്ച് പത്തോളജിസ്റ്റുമായ മഞ്ജു തോമസ് പൂണോലിലും വാർത്താസമ്മേളനത്തിൽ സന്നിഹിതയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.