- Trending Now:
നമ്മുടെ ജീവിതത്തില്‍ ആകസ്മികമായി സംഭവിക്കുന്നവയാണ് ആശുപത്രി വാസവും ചികിത്സയും ഒക്കെ.ഇത്തരം അവസരങ്ങളില്‍ ഒരുപക്ഷെ ആവശ്യമായ തുക നമുക്ക് സ്വരുക്കൂട്ടാന്‍ സാധിച്ചെന്ന് വരില്ല.പണം അടിയന്തരമായി ആവശ്യം വരുന്ന ചികിത്സ സാഹചര്യങ്ങളില്‍ സഹായിക്കാന്‍ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ഇപിഎഫ്ഒ.
ആശുപത്രി ബില്ലുകളോ, ചികിത്സാച്ചെലവുകള്‍ സംബന്ധിച്ച രേഖകളോ കൂടതെ തന്നെ മെഡിക്കല്‍ അടിയന്തരാവസ്ഥ വരുന്ന ഘട്ടങ്ങളില്‍ തുക പിന്‍വലിക്കാന്‍ സാധിക്കുന്ന തരം അക്കൗണ്ടുകളാണ് ഇപിഎഫ്ഒ അക്കൗണ്ട്.ഇപിഎഫ്ഒ ഫണ്ടില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാം. കൊവിഡ് ബാധിച്ചുള്ള ചികിത്സാവശ്യങ്ങള്‍ക്കും തുക വിനിയോഗിക്കാനാകും.നേരത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചികിത്സ ചെലവുകള്‍ക്ക് പണം പിന്‍വലിക്കാന്‍ മറ്റ് രേഖകള്‍ ആവശ്യമായിരുന്നു.ഇപ്പോള്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കാതെ തന്നെ ചികിത്സ ചെലവുകള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും.നേരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 45 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ബില്ലുകളും നല്‍കണം ആയിരുന്നു. തുക സാലറി അക്കൗണ്ടിലേക്കോ ആശുപത്രിയുടെ അക്കൗണ്ടിലേക്കോ അപേക്ഷകന്റെ ആവശ്യാനുസരണം ക്രെഡിറ്റ് ചെയ്യും.പെട്ടെന്നുണ്ടായ ആശുപത്രി വാസത്തിനും ചികിത്സക്കുമായി ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ഈ തുക പ്രയോജനപ്പെടുത്താം.
കുടുംബാംഗങ്ങള്‍ക്ക് ഇപിഎഫ് അംഗത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഈ പണം പിന്‍വലിക്കാം.അപേക്ഷ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. നിബന്ധനകളോടെയാണ് പണം അനുവദിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലോ, പൊതുമേഖലാ ആശുപത്രികളിലോ , കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്ക് കീഴില്‍ (സിജിഎച്ച്എസ്) വരുന്ന ആശുപത്രികളിലോ അംഗമായിരിക്കുന്നവര്‍ക്കാണ് തുക ലഭിക്കുക.
മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലമുള്ള ചികിത്സാവശ്യത്തിന് മാത്രമാണ് പദ്ധതിക്ക് കീഴില്‍ പണം നല്‍കുന്നത്. മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലമുള്ള ചികിത്സാവശ്യത്തിന് മാത്രമാണ് പദ്ധതിക്ക് കീഴില്‍ പണം നല്‍കുന്നത്. രോഗിയുടെയും ആശുപത്രിയുടെയും വിശദാംശങ്ങള്‍ നല്‍കി കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കു വേണെങ്കിലും തുക പിന്‍വലിക്കുന്നതിനായി അപേക്ഷ നല്‍കാന്‍ ആകും. മറ്റ് രേഖകളും ബില്ലുകളും നല്‍കേണ്ടതില്ലെന്നത് ഇതു സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വേഗത്തില്‍ പണം ലഭിക്കുന്നതിനും സഹായകരമാകും.
കൊവിഡ് സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി ഇപിഎഫ്ഒയില്‍ നിന്ന് അധികമായി പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം അല്ലെങ്കില്‍ മൊത്തം ഫണ്ടിലെ 75 ശതമാനം തുക, ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് പിന്‍വലിക്കാന്‍ ആകുക. എന്നാല്‍ ഈ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം രൂപ വരെയാണ് പിന്‍വലിക്കാന്‍ ആകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം തുക എടുത്തിട്ടുള്ളവര്‍ക്കും ചികിത്സാ ആവശ്യത്തിനായി ഈ തുക എടുക്കാന്‍ ആകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.