Sections

എൻവിറോ ഇൻഫ്രാ എഞ്ചിനീയേഴ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

Wednesday, Jul 03, 2024
Reported By Admin
Enviro Infra Engineers Limited Files DRHP WITH SEBI

കൊച്ചി: സർക്കാർ അതോറിറ്റികൾക്കും ബോഡികൾക്കുമുള്ള ജല, മലിന ജല സംസ്കരണ പ്ലാന്റുകൾ, ജല വിതരണ പദ്ധതികൾ തുടങ്ങിയവയുടെ രൂപകല്പന, നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണി തുടങ്ങിയ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന എൻവിറോ ഇൻഫ്രാ എഞ്ചിനീയേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള 4,42,32,000 പുതിയ ഇക്വിറ്റി ഓഹരികളും 52,68,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹെം സെക്യൂരിറ്റീസാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.