- Trending Now:
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബറിലാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 15ന് മുൻപായി എൻ.ബി.എഫ്.സിയിൽ ഇ-മെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com /nbfc.norka@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടേണ്ടതാണ്. പരിശീലന പരിപാടിയുടെ വേദിയും ദിവസവും പിന്നീട് അറിയിക്കും.
പ്രവാസി സംരംഭകർക്കായി നോർക്ക -കേരളാ ബാങ്ക് വായ്പ്പാമേള: ഡിസം. 14ന് കോട്ടയത്ത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.