- Trending Now:
കമല ഹാരിസ് പ്രതികൂലതയോട് പടവെട്ടിയാണ് വിജയം നേടിയത്
യുഎസ് വൈസ് പ്രസിഡന്റ് എന്നാല്‍ എത്രത്തോളം ഉയര്‍ന്ന പദവിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വൈസ് പ്രസിസന്റ് ഒട്ടും താഴെയുമല്ല...ഒരു ഇന്ത്യന്‍ വംശജ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ കഠിന പ്രയത്‌നങ്ങളുടെ കഥയുണ്ടാകും. എത്രത്തോളം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരിക്കും അവര്‍ ആ പദവി എത്തിയിട്ടുണ്ടാകുക.
പ്രതികൂലമായ സാഹചര്യമാണ് എല്ലാ നല്ല സംരംഭകന്റെയും ബ്രാന്റ് സ്റ്റോറിയുടെയും വിജയത്തിന്റെ അടിസ്ഥാനം. ഡെമോക്രാറ്റിക് ടിക്കറ്റില്‍ യു എസ് വൈസ് പ്രസിഡന്റായ ഇന്ത്യന്‍ വംശജയാണ് കമല ഹാരിസ്. അവരും ഇത്തരത്തില്‍ പ്രതികൂലതയോട് പടവെട്ടിയാണ് വിജയം നേടിയത്. വംശീയത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ കമല സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. അവരില്‍ നിന്നും ഓരോ സംരംഭകരും പഠിക്കേണ്ട പ്രധാന ഗുണങ്ങളിതാ
ലക്ഷ്യം മനസ്സിലാക്കുക
അഹം ബോധമല്ല, ആ ലക്ഷ്യത്തെ മനസ്സിലാക്കുന്നവരാണ് മികച്ച സംരംഭകര്‍. കമല ഒരു അഭിഭാഷകയാകണമെന്നും സമൂഹത്തിലെ അനീതിയ്ക്കെതിരെ പോരാടണമെന്നും ആഗ്രഹിച്ചു. അതു കൊണ്ടാണ് വംശീയതയ്ക്കെതിരായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ട് പൊതുരംഗത്ത് എത്തിയ അമ്മയുടെ വഴിയില്‍ തന്നെ അവര്‍ ചെറുപ്പത്തില്‍ തന്നെ സജീവമായത്.
വ്യക്തിപരമായ അടിത്തറ
ഒരു വ്യക്തിപരമായ അടിത്തറ വളര്‍ത്തുന്നതില്‍ കമല ജയിച്ചു. മികച്ച കമ്പനിയുമായുളള അവരുടെ അടുപ്പവും ആജീവനാന്ത സുഹൃത്തുക്കളും ഉള്‍പ്പടെയുളള കാര്യങ്ങള്‍ വ്യക്തിപരമായ അടിത്തറ സൃഷ്ടിക്കാന്‍ അവരെ സഹായിച്ചു
ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക
ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുളള കഴിവ് കമലയ്ക്ക് ഉണ്ട്. അമേരിക്കയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീട്ടില്‍ വളര്‍ന്നു. വളര്‍ന്നു വന്നപ്പോള്‍ സ്വാധീനവും അധികാരവുമുളള ആളുകളുമായി ബന്ധപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞു. വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് സഹോദരിമാര്‍ക്കൊപ്പം നില്‍ക്കുകയും ആനുകൂല്യങ്ങള്‍ കുറഞ്ഞ സമൂദായങ്ങളില്‍ നിന്നുളള കുട്ടികളില്‍ അവബോധം സൃഷ്ടിക്കാന്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
പുരോഗതിയെ ഇഷ്ടപ്പെടുക
എല്ലായിടത്തും സംരംഭകര്‍ക്ക് ഇത് പൊതുവായ ഉപദേശമാണ്. കമല ആദ്യമായി ബാര്‍ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ അവര്‍ വീണ്ടും പരിശ്രമിച്ചു. രണ്ടാം തവണം വിജയം നേടി. തന്റെ മുന്നോട്ടുളള പുരോഗതിയെ മാത്രമാണ് അവര്‍ ലക്ഷ്യം വച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.