- Trending Now:
ബിസിനസ് തുടങ്ങുമ്പോള്‍ അല്ലെങ്കില്‍ ബിസിനസ് ചെയ്യുമ്പോള്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ തന്റെ സ്ഥാപനം എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിന്റെ ഉദ്ധേശശുദ്ധിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. കേവലം ചെറിയ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനല്ല മറിച്ച് വലിയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുവാനാണ് ബിസിനസ്സ് നിലകൊള്ളുന്നത് എന്ന പൂര്‍ണ്ണബോധം സംരംഭകനുണ്ടാകണം.സംരംഭം വളര്‍ന്നാലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംരംഭകന് നിലനില്‍പ്പുണ്ടാകൂ.സംരംഭത്തിന്റെ തന്ത്രരൂപീകരണം പോലെ തന്നെ പ്രധാനമാണ് സംരംഭകന്റെ സ്ട്രാറ്റജി പ്ലാനും.
നിലവിലെ ചുറ്റുപാടിനെ കുറിച്ച്
ബിസിനസ്സ് എന്ന മേഖലയില്‍ ഇപ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാണ്, നിങ്ങളുടെ ബിസിനസ്സിന്റെ ഇപ്പോളത്തെ അവസ്ഥ എന്താണ്, നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിങ്ങള്‍ എത്ര ദൂരം സഞ്ചരിച്ചു, ബിസിനസ്സിന്റെ ഏതെല്ലാം മേഖലകളില്‍ മാറ്റം ആവശ്യമാണ്, തുടങ്ങിയ കാര്യങ്ങളെയാണ് ചുറ്റുപാടിനെ കുറിച്ചുള്ള നിരീക്ഷണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന ബിസിനസ്സിനെ അടിമുടി അവലോകനം ചെയ്യുക എന്നാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി രൂപീകരണം
നിലവില്‍ ബിസിനസ്സ് മേഖലയില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥാനം കണ്ടുപിടിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ തീരുമാനിച്ചുറച്ച ലക്ഷ്യത്തിലേക്ക് ബിസിനസ്സിനെ വളര്‍ത്തുന്നതിന് അനുയോജ്യമായ സ്ട്രാറ്റജിക് പ്ലാനിംഗ് തയ്യാറാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. സംരംഭകനും അദ്ദേഹത്തിന്റെ കോര്‍ ടീം അംഗങ്ങളും ഒരുമിച്ചിരുന്നുകൊണ്ട് ഈ കാര്യങ്ങള്‍ തീരുമാനിക്കണം. സ്ഥാപനം വളരുന്ന ഓരോ ഘട്ടത്തിലും ചെയ്യേണ്ട ഓരോ കാര്യങ്ങളും വ്യക്തമായി എഴുതിത്തിട്ടപ്പെടുത്തണം. വിജയത്തിലേക്ക് എത്തുന്നതിന് അനുയോജ്യമായ ഒരു സക്‌സസ് ഫോര്‍മുല നിര്‍മ്മിക്കുകയാണ് ചെയ്യേണ്ടത്.
നടപ്പിലാക്കല്‍
വ്യക്തമായ ഒരു പ്ലാനിങ് ഉണ്ടാക്കിയതിനു ശേഷം അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. നടപ്പിലാക്കുമ്പോള്‍ നിങ്ങളുടെ സ്ഥാപനം ഇത്രയും കാലം പാലിച്ചുപോന്ന മൂല്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണം.
മൂല്യനിര്‍ണ്ണയം
നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഏതൊരു കാര്യവും നടപ്പിലാക്കിയാല്‍ മാത്രംപോരാ, മറിച്ച് കൃത്യമായ സമയഇടവേളകള്‍ക്കനുസരി ച്ച് അവ നിരീക്ഷിക്കുകയും മൂല്യനിര്‍ണ്ണയം നടത്തേണ്ടതും അനിവാര്യമാണ്. നിരന്തരമായി നിരീക്ഷിക്കുമ്പോള്‍ മാത്രമേ നടപ്പാക്കിയ കാര്യങ്ങളില്‍ പാകപ്പിഴയുണ്ടോ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത് പ്രവര്‍ത്തികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.