- Trending Now:
പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകള്‍ ലഭ്യമാണ്
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യുടെ ഉയര്‍ന്ന വായ്പാ പരിധി രണ്ടു കോടി രൂപയാക്കി ഉയര്‍ത്തി. ഇതിലൂടെ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തര മേഖലാ സംരംഭങ്ങള്‍ക്ക് 5% പലിശ നിരക്കില്‍ 2 കോടി രൂപ വരെ വായ്പ ലഭ്യമാകും. 2022-23 സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സര്‍ക്കാരിന്റെ 3% വും കെഎഫ്‌സിയുടെ 2% വും സബ്‌സിഡി വഴിയാണ് 5% പലിശ നിരക്കില്‍ വായ്പ നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന കോര്‍പ്പറേഷന്‍ പദ്ധതിയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ 2122 യൂണിറ്റുകള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം 500 സംരംഭങ്ങള്‍ എന്ന നിരക്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോര്‍പ്പറേഷന്‍ പ്രതിവര്‍ഷം 500 കോടി രൂപ നീക്കിവെക്കും.
എംഎസ്എംഇ രജിസ്‌ട്രേഷനുള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയര്‍ന്ന പ്രായം 50 വയസും എന്നതാണ് ഈ പദ്ധതിയില്‍ സംരം ഭകരുടെ യോഗ്യത. എന്നാല്‍ SC/ST സംരംഭകര്‍, വനിതാ സംരംഭകര്‍, പ്രവാസി മലയാളികള്‍ എന്നിവരുടെ പ്രായപരിധി 55 വയസ് ആണ്. കൂടാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകള്‍ ലഭ്യമാണ്.
പദ്ധതി തുകയുടെ 90% വരെയും വായ്പ ലഭ്യമാകുന്നു. 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണ് ങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.