പലപ്പോഴും പലരും പറയാറുണ്ട് നാം ചിന്തിക്കുന്നത് പോലെ തന്നെ സംഭവിക്കും എന്നുള്ളത്. എന്താണ് നിരന്തരമായി നിങ്ങൾ ചിന്തിക്കുന്നത് അതിനനുസരിച്ചുള്ള ജീവിതമായിരിക്കും നിങ്ങളുടേത്. അതുകൊണ്ട് തന്നെ ബിസിനസുകാർ ചിന്തകൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. മോശമായ ചിന്തകൾ നിങ്ങളുടെ ബിസിനസിനെ തകർക്കുവാൻ സാധ്യതയുണ്ട്. ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകുന്ന ചിന്തകളാണ് നിങ്ങൾക്ക് ആവശ്യം. ഇതിന് സഹായിക്കുന്ന കാര്യമാണ് ആത്മനിർദ്ദേശം അഥവാ അഫർമേഷൻ. അഫർമേഷൻ സ്ഥിരം പറയുകയും മനസ്സിൽ ഒരു ഉരുവിടുകയും ചെയ്യുന്നത് ബിസിനസിനെ വളരെ സഹായിക്കുന്നതാണ്. നെഗറ്റീവായ കാര്യങ്ങൾ എപ്പോഴും പറയുകയാണെങ്കിൽ അത് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. ഉദാഹരണമായി ബിസിനസ് പരാജയപ്പെടുമോ എന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നാൽ ആ ബിസിനസ് പരാജയത്തിലേക്ക് തന്നെ പോകും എന്ന കാര്യത്തിൽ സംശയമില്ല. അതിന് പകരം ബിസിനസ് വിജയിക്കും എന്ന് മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നാൽ ബിസിനസിനെ മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കും. ഇങ്ങനെ അഫർമേഷൻ നിങ്ങൾ നടത്തുന്ന സമയത്ത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- അഫർമേഷൻ നിരന്തരം നൽകിക്കൊണ്ടിരിക്കുമ്പോൾ ഉപബോധമനസ് അത് വിശ്വസിക്കുകയും അവസാനം പൂർത്തീകരിക്കുന്ന പ്രവചനമായി മാറുവാനുള്ള സാധ്യതയുണ്ട്. ഉദാഹരണമായി ഞാനൊരു മറവി കാരനാണ് ഇല്ലെങ്കിൽ കഴിവില്ലാത്ത ആളാണ് എന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന ആള് അത്തരത്തിലേക്ക് മാറുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില രക്ഷിതാക്കൾ കുട്ടികളോട് മണ്ടനാണ് എന്ന് പറഞ്ഞുകൊണ്ടിരുന്ന അവരുടെ മകൻ തീർച്ചയായും ഒരു മണ്ടനായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങനെ നിരന്തരം സ്വയം പറയുകയോ ഇല്ലെങ്കിൽ മറ്റുള്ളവരെ വിളിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഉപബോധ മനസ്സ് അത് അനുവർത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനുപകരം പോസിറ്റീവായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങളുടെ ഉപബോധ മനസ്സിനെ വളരെ സഹായിക്കുന്നവയാണ്.
- അഫർമേഷൻ ചിത്രങ്ങളിലൂടെയാണ് കാണുന്നതെങ്കിൽ അവ കൂടുതൽ ഗുണം ചെയ്യും. നിങ്ങൾ വിജയിച്ച ഒരു ബിസിനസുകാരനായി മാറുന്നു എന്നത് ചിത്രങ്ങളിൽ കൂടിയാണ് കാണുന്നതെങ്കിൽ അഥവാ തുടർച്ചയായി ഇമാജിനേഷൻ നടത്തിക്കൊണ്ടിരുന്നാൽ അത് നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
- വർത്തമാനകാലത്തിലാണ് ഇങ്ങനെയുള്ള അഫർമേഷൻ ചെയ്യേണ്ടത്. നാളെ നടക്കുന്നു എന്ന് പറയുന്നതിനു പകരം അത് ഇപ്പോൾ നടക്കുന്നു എന്ന തരത്തിൽ പറയണം. ഉദാഹരണമായി ഞാൻ വിജയിച്ച ഒരു ബിസിനസുകാരനാണ് എനിക്ക് സമ്പത്ത് വന്നുകൊണ്ടിരിക്കുന്നു ഇങ്ങനെ വർത്തമാന കാലത്തിലാണ് ആത്മനിർദ്ദേശം നടത്തേണ്ടത്. നാളെ സംഭവിക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നാൽ ഉപബോധമനസ്സിന് ഇനിയും അതിനു വേണ്ടി സമയം എടുക്കും എന്ന് ഒരു തോന്നൽ ഉണ്ടാകും. അതുകൊണ്ട് തന്നെ പോസിറ്റീവായ കാര്യങ്ങൾ വർത്തമാനകാലത്തിലാണ് പറയുന്നത്.
- നെഗറ്റീവായ ആത്മനിർദ്ദേശം ഒരിക്കലും പറയരുത്. ഉദാഹരണമായി എനിക്ക് രോഗമില്ല എന്നല്ല നിങ്ങൾ പറയേണ്ടത് പരിപൂർണ്ണനായി ആരോഗ്യവാനാണ് എന്നാണ് പറയേണ്ടത്. എനിക്ക് കടമില്ല എന്നല്ല പറയേണ്ടത് ഞാൻ പണക്കാരനാണ്,എനിക്ക് സമ്പത്തുണ്ട്,ധനം എന്നിലേക്ക് വരുന്നു എന്നാണ് പറയേണ്ടത്. പോസിറ്റീവായ വാക്യങ്ങൾ മാത്രമാണ് ആത്മനിർദ്ദേശം അല്ലെങ്കിൽ അഫർമേഷനിൽ പറയേണ്ടത്.
- നിങ്ങളുടെ ഓഫീസിലോ ബെഡ്റൂമുകളിലോ പോസിറ്റീവ് വാക്യങ്ങൾ എഴുതിവയ്ക്കുന്നതും ചിത്രങ്ങൾ ഒട്ടിക്കുന്നത് വളരെ നല്ലതാണ്. മെഡിറ്റേഷൻ കഴിഞ്ഞുള്ള സമയത്ത് അഫർമേഷൻസ് പറയുന്നത് വളരെ ഗുണം ചെയ്യും. രാത്രി കിടക്കുന്നതിനു മുൻപും ഉണരുന്നതിന് മുൻപും ഇത്തരത്തിലുള്ള നിങ്ങളുടെ ബിസിനസുമായി ചേർന്നു പോകുന്ന അഫർമേഷൻസ് പറയുന്നത് നിങ്ങൾക്ക് ആത്മധൈര്യം നൽകും.
- ചുമ്മാ കുറെ വാക്യങ്ങൾ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. അതിനുവേണ്ടി പ്രവർത്തി ചെയ്യേണ്ടതുണ്ട്. ചില ആൾക്കാരുടെ ധാരണ ഇങ്ങനെ കുറെ വാക്യങ്ങൾ പറഞ്ഞു കഴിഞ്ഞാൽ ജീവിതം സമ്പൂർണ്ണമായി വിജയിക്കും എന്നാണ്, പക്ഷേ അത് പരിപൂർണ്ണമായും തെറ്റാണ്. വാക്യങ്ങൾ പറഞ്ഞതുകൊണ്ട് മാത്രമല്ല അവ ഏറ്റെടുക്കുകയും അതിനുവേണ്ടി ജീവിക്കുന്ന ആൾക്കാരായി മാറണം. അത്തരത്തിലുള്ള ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് സഹായകരമായിരിക്കും അഫർമേഷനിൽ പറയുന്ന വാക്യങ്ങൾ.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക
ബിസിനസിൽ ബ്രാന്റിംഗ് അല്ലെങ്കിൽ സ്ഥിരത എങ്ങനെ കൈവരിക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.