Sections

ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ

Wednesday, Apr 30, 2025
Reported By Soumya
Key Questions Every Entrepreneur Must Ask Before Starting a Business

ഒരു ബിസിനസുകാരൻ സ്വയം ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലക്ഷ്യബോധം, തയ്യാറെടുപ്പ്, മൂല്യബോധം, ശുഭകരമായ മനോഭാവം, ആസൂത്രണം, ആത്മാഭിമാനം, പരിശീലനം ഇവയെല്ലാം ഒരു ബിസിനസുകാരൻ ബിസിനസിലേക്ക് ഇറങ്ങുന്നതിനു മുൻപ് തയ്യാറാക്കേണ്ട ചില കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ബിസിനസിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ചില ചോദ്യങ്ങൾ സ്വയം ചോദിക്കുവാൻ തയ്യാറാകണം. അതിന് ആവശ്യമായ ചോദ്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.

  • നിങ്ങൾക്ക് ബിസിനസ്സിൽ വ്യക്തമായ ലക്ഷ്യബോധം ഉണ്ടോ?
  • നിങ്ങൾക്ക് ഒരു കർമ്മ പദ്ധതി ഉണ്ടോ?
  • തയ്യാറെടുക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടോ?
  • ത്യാഗം സഹിക്കുവാൻ തയ്യാറാണോ?
  • ഫലം ലഭിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാണോ?
  • മികവ് നേടാൻ വേണ്ടി പരിശീലനം നടത്താൻ തയ്യാറാണോ?
  • ദൃഢമായ മൂല്യബോധം ഉണ്ടോ?
  • നിങ്ങളുടെ പ്രവർത്തിയിൽ ആത്മാഭിമാനം ഉണ്ടോ?
  • കാര്യങ്ങൾ ചെയ്യാമെന്ന ഉറച്ച മനോഭാവമുണ്ടോ?

ഒരു ബിസിനസ്സിലേക്ക് ഇറങ്ങുന്നതിനു മുമ്പ് സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. ഇതിനുത്തരം കണ്ടെത്തിയതിനു ശേഷം മാത്രമാണ് നിങ്ങൾ ഒരു ബിസിനസ്സിലേക്ക് ഇറങ്ങേണ്ടത്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.