- Trending Now:
വയനാട് ജില്ലാ വ്യവസായ കേന്ദ്രം മുഖേന സംരംഭങ്ങൾക്ക് പലിശ സബ്സിഡിയും മൂലധന സബ്സിഡിയും അനുവദിക്കുന്നു. പലിശ സബ്സിഡി സ്കീമിലൂടെ ഈ സാമ്പത്തിക വർഷം ബാങ്ക് വായ്പയോടുകൂടി തുടങ്ങിയ മുഴുവൻ കച്ചവട സേവന ഉത്പാദന സംരംഭകർക്കും വായ്പ പലിശയുടെ ആറ് ശതമാനം വരെ അഞ്ച് വർഷത്തേക്ക് സബ്സിഡിയായി തിരികെ നൽകും. 6 മാസം പൂർത്തിയായ സംരംഭങ്ങൾക്ക് പലിശയിളവിന് അപേക്ഷിക്കാം. പത്ത് ലക്ഷം വരെയുള്ള വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. പ്രാഥമിക സഹകരണ ബാങ്ക് ഒഴികെയുളള ബാങ്കുകളിൽ നിന്നെടുത്ത വായ്പകളായിരിക്കണം. സംരംഭങ്ങൾക്കായി 15 മാസത്തിനുള്ളിൽ എടുത്ത എല്ലാ വായ്പയും പദ്ധതിയിൽ പരിഗണിക്കും. മൃഗസംരക്ഷണ സംരംഭങ്ങൾ പദ്ധതികൾക്ക് പലിശയിളവിന് അർഹതയുണ്ടായിരിക്കില്ല. ഓരോ ആറ് മാസം കൂടുമ്പോഴും പലിശയിളവിന് അപേക്ഷിക്കാൻ പദ്ധതിയിൽ സൗകര്യമുണ്ടാകും. കൂടൂതൽ വിവരങ്ങൾ പഞ്ചായത്തുകളിലെ വ്യവസായ വാണിജ്യ വകുപ്പിലെ ഇന്റേൺമാരിൽ നിന്നും ലഭിക്കും. ഫോൺ 9895282195, 9539505770, 7559037699.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.