- Trending Now:
പ്രോസസിങ് ഫീ ഇല്ലാത്തതും, വ്യത്യസ്ത ഇ എം ഐ രീതി സ്വീകരിക്കാമെന്നുള്ളതും ഇതിന്റെ ഗുണങ്ങളാണ്
2022 ല്‍ പുതിയ ബിസിനസ് ആരംഭിക്കണമെന്ന് വിചാരിച്ചിട്ട് പണമില്ലാതെ ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? എന്നാല്‍ സിബില്‍ സ്‌കോര്‍ ആവശ്യമില്ലാത്ത വായ്പയിതാ. എസ് ബി ഐയുടെ മുദ്ര വായ്പകള്‍ വലിയ ഈടില്ലാതെയും നൂലാമാലകളില്ലാതെയും നിങ്ങള്‍ക്ക് ലഭിക്കും. വ്യക്തികള്‍ക്കും, ചെറുകിട സംരംഭകര്‍ക്കുമാണിത് ലഭിക്കുക.
10 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ തുക. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രോസസിങ് ഫീ ഇല്ലാത്തതും, വ്യത്യസ്ത ഇ എം ഐ രീതി സ്വീകരിക്കാമെന്നുള്ളതും ഇതിന്റെ ഗുണങ്ങളാണ്. മിതമായ പലിശ നിരക്കാണ് ഇതിനു ഈടാക്കുന്നത്. 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് ഈ വായ്പക്ക് അപേക്ഷിക്കാം.
ക്രെഡിറ്റ സ്‌കോര്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ വലിയ ആകര്‍ഷണീയത. ഒരു കമ്പനി തുടങ്ങുന്നതിനുള്ള മൂലധനത്തിനോ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുന്നതിനോ മെഷീനുകള്‍ വാങ്ങുന്നതിനോ മറ്റ് കമ്പനി നടത്തിപ്പ് ആവശ്യങ്ങള്‍ക്കോ വായ്പ ഉപയോഗിക്കാം.
എങ്ങനെ അപേക്ഷിക്കാം?
എസ് ബി ഐ യുടെ ഇ മുദ്ര പോര്‍ട്ടലില്‍ പോവുക
പ്രധാനമന്ത്രി മുദ്ര യോജന അപേക്ഷ ഫോം തുറക്കാം
നല്‍കേണ്ട വിവരങ്ങള്‍ കൃത്യമായി ആധാര്‍ അടക്കം നല്‍കുക
ഒടിപി ഉപയോഗിച്ച് ഇടപാട് പൂര്‍ത്തിയാക്കുക.
എസ് ബി ഐയില്‍ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ഈ വായ്പക്ക് അപേക്ഷിക്കാനാകൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.