Sections

സംരംഭം വിപുലീകരിക്കുന്നതിനുള്ള പരിശീലനം

Monday, May 13, 2024
Reported By Admin
Enterprise Expansion Training Program by KIED

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി (Growth Pulse) സംഘടിപ്പിക്കുന്നു.

2024 മേയ് 14 മുതൽ 18 വരെ വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Marketing Strategies, Financial Management, GST & Taxation, Operational Excellence, Sales Process & Team Management തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

3,540/- രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, GST ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500/- രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.

താത്പര്യമുള്ളവർ KIED ന്റെ വെബ്സൈറ്റായ www.kied.info/training-calender/ ൽ ഓൺലൈനായി 2024 മേയ് 13 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890/ 2550322/ 9188922800.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.