Sections

എന്റെ കേരളം- മെഗാ എക്സിബിഷന് തൃശ്ശൂരിൽ തുടക്കമായി

Wednesday, May 10, 2023
Reported By Admin
Ente Keralam 2023

'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേള തേക്കിൻകാട് മൈതാനത്ത് തുടങ്ങി


സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി.

പുത്തൂരിലെ തൃശൂർ ഇന്റർനാഷനൽ സുവോളജിക്കൽ പാർക്കിന്റെ മാതൃകയിൽ കവാടമുള്ള മെഗാ പ്രദർശന വിപണന മേളയിൽ 30ലേറെ സേവന സ്റ്റാളുകൾ ഉൾപ്പെടെ 130ലേറെ തീം സ്റ്റാളുകളും 110 കൊമേഷ്യൽ സ്റ്റാളുകളും ഉൾപ്പെടെ 270ലേറെ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴി ലുള്ള ഉൽപന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളുമാണ് പ്രദർശനത്തിനും വിപണനത്തിനും ഉണ്ട്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളുമുണ്ട്.

ആധാർ എന്റോൾമെന്റ്, പുതുക്കൽ ഉൾപ്പെടെ അക്ഷയ സേവനങ്ങൾ, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ് - ജല പരിശോധന, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, ഫാമിലി, ലീഗൽ കൗൺസലിംഗ്, പാരന്റിംഗ് ക്ലിനിക്ക്, ന്യൂട്രീഷൻ ക്ലിനിക്ക്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിർണയ പരിശോധന, ഉദ്യം രജിസ്ട്രേഷൻ, കെ-സ്വിഫ്റ്റ് സേവനങ്ങൾ, സംരംഭകത്വ സഹായം, യുഎച്ച്ഐഡി കാർഡ് വിതരണം, ടെലി മെഡിസിൻ സേവനം, സാക്ഷരത- തുല്യതാ രജിസ്ട്രേഷൻ, ലഹരി വിരുദ്ധ ബോധവൽക്കരണം, വൈദ്യുതി സുരക്ഷ- ബോധവൽക്കരണം തുടങ്ങിയവ സൗജന്യ സേവനങ്ങളും മേളയിൽ ലഭ്യമാണ്.

റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവ പരിചയപ്പെടുത്തുന്ന ടെക്നോളജി പവലിയനാണ് മേളയിലെ മറ്റൊരു ആകർഷണം. തൃശൂർ ഗവ. എഞ്ചിനീ യറിംഗ് കോളജിന്റെ നേതൃത്വത്തിൽ ജില്ലയിലെ ടെക്നോളജി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ചാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയിൽ പരിശീലനം നൽകുന്ന ടെക്നോളജി ലേണിംഗ് സെന്ററും ഇതിനോട് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.

കാർഷിക വികസന വകുപ്പ്, മൃഗസംരംക്ഷണ വകുപ്പ്, കെഎഫ്ആർഐ, വ്യവസായ വികസന വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, കയർ വകുപ്പ്, തുട ങ്ങിയവ ഒരുക്കുന്ന ഔട്ട്ഡോർ ഡിസ്പ്ലേയിൽ ജില്ലയിലെ വിവിധ ഫാമുകൾ, നഴ്സറികൾ, തുടങ്ങിയവയുടെ വിവിധ ഇനം തൈകൾ, അലങ്കാര മൽസ്യ ങ്ങൾ, മൃഗങ്ങളുടെ സവിശേഷ ബ്രീഡുകൾ, അലങ്കാരപ്പക്ഷികൾ തുടങ്ങിയവയുടെ പ്രദർശനവും വിപണനവും മേളയിലുണ്ട്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യേക സ്പോർട്സ് ആക്ടിവിറ്റി ഏരിയയും മേളയിൽ ഒരുക്കിയിട്ടുണ്ട്.

വിവിധ മേഖലകളിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ ചിത്രീകരിക്കുന്ന പിആർഡിയുടെ 'കേരളം ഒന്നാമത്' പവലിയൻ, ടൂറിസം പവലിയൻ, സാങ്കേതിക മേഖലകളിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസന രംഗത്തെ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന കിഫ്ബി പവലിയൻ എന്നിവയുടെ മേളയിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.