- Trending Now:
എൻറെ കേരളം മെഗാ എക്സിബിഷനിൽ, തൃശ്ശൂർ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ഓഫീസ് അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടൻറ്, ബില്ലിംഗ് സ്റ്റാഫ്, എച്ച് ആർ എക്സിക്യൂട്ടീവ് സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, സോഫ്റ്റ്വെയർ ഡെവലപ്മെൻറ് ട്രെയിനിങ്, ഇലക്ട്രിക്കൽ എൻജിനീയർ/ ഓട്ടോമൊബൈൽ എൻജിനീയർ/മെക്കാനിക്കൽ എൻജിനീയർ/കമ്പ്യൂട്ടർ എഞ്ചിനീയർ/ഇലക്ട്രോണിക്സ് എൻജിനീയർ/സിവിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ഡെവലപ്പേഴ്സ് എൻജിനീയർ, പ്രൊജക്റ്റ് മാനേജർ, സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഏരിയ മാനേജർ, ടെലി കോളേഴ്സ്, ഫ്രണ്ട് ഓഫീസ്, അബാക്കസ് ടീച്ചേഴ്സ്, ഫീൽഡ് എക്സിക്യൂട്ടീവ്, മാനേജർ, ബി ഡി ഇ തുടങ്ങിയ കളിലേക്കാണ് അവസരം. തേക്കിൻകാട് മൈതാനത്ത് എൻറെ കേരളം എക്സിബിഷനിൽ മെയ് 11ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അഭിമുഖം ആരംഭിക്കുക.
ബി കോം, എം കോം, ബിബിഎ , എം ബി എ, എം ടെക്, ബി ടെക്, ഐടിഐ, കെ ജി സി ഇ, പോളി ഡിപ്ലോമ ഇലക്ട്രിക്കൽ എൻജിനീയറിങ്, ഓട്ടോമൊബൈൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ, പ്ലസ് ടു, എസ്എസ്എൽസി എന്നീ യോഗ്യതകൾ ഉള്ളവർക്ക് റെസ്യൂമേ ആയി എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്മെൻറ് സെൻററുമായി ബന്ധപ്പെടുക. 9446228282.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.