Sections

എന്റെ കേരളം പ്രദർശന വിപണന മേള: സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു

Friday, Apr 14, 2023
Reported By Admin
Ente Keralam 2023

എന്റെ കേരളം പ്രദർശന വിപണന മേള ജില്ലാ മേളയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു


സംസ്ഥാനസർക്കാറിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ രണ്ടാം എഡിഷൻ ഇടുക്കി ജില്ലാ മേളയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. സർക്കാർ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനും അവർക്ക് മികച്ച സേവനം നൽകാനും കഴിയുന്ന സ്റ്റാളുകൾ തയ്യാറാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. എസ് വിനോദ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, സി.പി ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ, സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ, ഷിജോ തടത്തിൽ, ജോസ് കുഴിക്കണ്ടം, പി.കെ ജയൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാപാരഭവനിൽ സംഘാടക സമിതി യോഗം ചേർന്ന് പ്രദർശനമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.