Sections

എന്റെ കേരളം പ്രദർശന വിപണന മേള: 61,63,290 രൂപയുടെ വിറ്റുവരവ്

Monday, May 29, 2023
Reported By Admin
Ente Keralam 2023

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ മേയ് 12 മുതൽ 18 വരെ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ 61,63,290 രൂപയുടെ വിറ്റുവരവ്


രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ മേയ് 12 മുതൽ 18 വരെ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ 61,63,290 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോർട്ടിൽ 13,45,523 രൂപയും വാണിജ്യ സ്റ്റാളുകളിൽ 13,54,627 രൂപയും ഉൾപ്പെടെ ആകെ 27,00150 രൂപ വരുമാനം ലഭിച്ചു. കൺസ്യൂമർ ഫെഡ് 4,25,708 രൂപയും സഹകരണ വകുപ്പിന്റെ കോപ്മാർട്ട് 1,60,644 രൂപയും വിൽപ്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ അണിനിരന്ന വാണിജ്യ സ്റ്റാളുകൾ ആകെ 16,40,500 രൂപ വരുമാനം നേടി. കഴിഞ്ഞ വർഷം നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ 60,79,828 രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്.

പ്രധാന സ്റ്റാളുകളും വരുമാനവും: സാമൂഹിക നീതി വകുപ്പ്- 4,33,431 രൂപ, ഫിഷറീസ് വകുപ്പ്- 2,03,528 രൂപ, മിൽമ 1,90,000 രൂപ, ഖാദി ഗ്രാമ വ്യവസായം- 62,383 രൂപ, തണ്ണിത്തോട് മിൽമ- 75,000 രൂപ, പട്ടികവർഗ വികസന വകുപ്പ്-55,000 രൂപ, എഎൻബി ഫുഡ് ഇൻഡസ്ട്രിസ്- 55,000 രൂപ, ദിനേശ് ഫുഡ്സ്-70,000 രൂപ, ബി ഡ്രോപ്സ്- 45,000 രൂപ, കൃപ ടെയ്ലറിംഗ് യൂണിറ്റ്- 1,50,000 രൂപ, വോൾട്ടോ പെയിന്റ്സ് - 50,000 രൂപ, എസ് എസ് ഹാന്റി ക്രാഫ്റ്റ്സ്-67,000 രൂപ, ഡ്രീംസ് ഫുഡ്സ്- 46,500 രൂപ, നിർമൽ ഗാർമെന്റസ്-45,000 രൂപ, ഡ്രീംസ് സ്റ്റാർ- 40,000 രൂപ, പുലരി ഫുഡ്സ്- 65,000 രൂപ, എൽ സൺ-40,000 രൂപ, തേജസ്-1,50,000 രൂപ, ആർ.എസ് ഏജൻസീസ്- 50,000 രൂപ, മിറക്കോസ് സ്പൈസസ് -1,00,000 രൂപ, നീലഗിരി ഏജൻസീസ് -65,000 രൂപ, ആശ്വാസ് -50,000 രൂപ.

പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ പ്രദർശന വിപണനമേളയായിരുന്നു ഇത്തവണത്തേത്. 146 കൊമേഴ്സ്യൽ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉൾപ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദർശനം, കിഫ്ബി വികസന പ്രദർശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകൾ, ഡോഗ്ഷോ, സ്പോർട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം, കാർഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോർട്ട്, തൽസമയ മത്സരങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, കലാസന്ധ്യ തുടങ്ങിയവ മേളയെ വൈവിധ്യം നിറഞ്ഞതാക്കി.

എന്റെ കേരളം പ്രദർശന വിപണന മേളയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് (ബിടുബി മീറ്റ്) ശ്രദ്ധേയമായി മാറി. ചെറുകിട വ്യവസായം നടത്തുന്ന ഉത്പാദകരെയും ഉത്പന്നം വാങ്ങുവാൻ ഉദ്ദേശിക്കുന്ന വ്യാപാരികളെയും തമ്മിൽ ബന്ധപ്പെടുത്തി നൽകുക എന്നതായിരുന്നു ബിടുബി മീറ്റിന്റെ ലക്ഷ്യം.

ചെറുകിട വ്യവസായികൾക്ക് അവരുടെ ഉത്പന്നം ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ആവശ്യക്കാർക്ക് നേരിട്ട് വില്പന നടത്താനും കൂടുതൽ വിപണി കണ്ടെത്താനും സാമ്പത്തിക അഭിവൃത്തി കൈവരിക്കാനും ബിടുബി മീറ്റിലൂടെ വഴിയൊരുക്കി. ഉത്പന്നങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മാറ്റാരുടെയും സഹായം കൂടാതെ ആവശ്യമുള്ള ഉത്പന്നങ്ങൾ കണ്ടെത്തുവാനും വാങ്ങുവാനും സാധിച്ചു. ഇത്തരത്തിൽ മേളയുടെ ഏഴു ദിവസങ്ങളിലും ബിടുബി ഏരിയ സജീവമായിരുന്നു. 50 ചെറുകിട വ്യവസായികളും വ്യാപാരികളും ബിടുബി ഏരിയ സന്ദർശിക്കുകയും തങ്ങളുടെ ഉത്പന്നങ്ങൾ പരിചയപെടുത്തുകയും വ്യാപാരികൾ ഇവ കണ്ടു മനസിലാക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.