- Trending Now:
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ മെയ് 12 മുതൽ 18 വരെ 'എന്റെ കേരളം' പ്രദർശന വിപണന മേള സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന മേളയുടെ നടത്തിപ്പിനായി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരിച്ചു. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്നതാണ് മേളയുടെ തീം.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് സംഘാടക സമിതിയുടെ അധ്യക്ഷൻ. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം പിമാരായ എം കെ രാഘവൻ, കെ മുരളീധരൻ, എളമരം കരീം, പി ടി ഉഷ, എം എൽ എമാരായ ടി പി രാമകൃഷ്ണൻ, എം.കെ മുനീർ, തോട്ടത്തിൽ രവീന്ദ്രൻ, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എന്നിവർ രക്ഷാധികാരികളാണ്.
ചെയർമാനായി ജില്ലാ കലക്ടർ എ.ഗീതയും വൈസ് ചെയർമാനായി ഐ.ആന്റ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖറും പ്രവർത്തിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപയാണ് ജനറൽ കൺവീനർ. ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, സബ് കലക്ടർ വി.ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ സമീർ കീഷൻ, എ.ഡി.എം സി മുഹമ്മദ് റഫീഖ് എന്നിവർ നോഡൽ ഓഫീസർമാരാണ്. 16 സബ് കമ്മിറ്റികൾ ഉൾപ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്. എം.എൽ.എമാർ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് സബ് കമ്മിറ്റി ചെയർമാന്മാർ.
ഘോഷയാത്ര ഉൾപ്പെടെയുളള വിപുലമായ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ജനകീയ ഉത്സവമായി മേള സംഘടിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഓരോ കമ്മിറ്റിക്കും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാം. ഏപ്രിൽ 10 നകം സംഘാടകസമിതിയുടെ ആദ്യയോഗം ചേരാനും മന്ത്രി നിർദ്ദേശം നൽകി.
സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ പ്രമേയമായ പ്രദർശനങ്ങളുടെയും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളുടെയും വേദിയാവും മേള. വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കൂടാതെ, വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും.
യോഗത്തിൽ ജില്ലാ കലക്ടർ എ ഗീത സ്വാഗതം പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ പരിപാടിയുമായി ബന്ധപ്പെട്ട അവതരണം നടത്തി. അഡ്വ. കെ സച്ചിൻ ദേവ് എം എൽ എ സബ്കമ്മിറ്റി അംഗങ്ങളുടെ വിശദവിവരങ്ങൾ അവതരിപ്പിച്ചു. 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ സോഷ്യൽ മീഡിയ പോസ്റ്റർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ജില്ലാ കലക്ടർ എ ഗീതയ്ക്ക് നൽകി പ്രകാശനം ചെയ്തു.
എംഎൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ. കെ സച്ചിൻദേവ്, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. മറ്റു മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ ഓൺലൈനായും ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി, സബ് കലക്ടർ വി.ചെൽസാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ്, അസിസ്റ്റന്റ് കലക്ടർ സമീർ കീഷൻ, ഐ ആന്റ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.