- Trending Now:
പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ഏപ്രിൽ 9 മുതൽ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം പാലക്കാട് നഗരസഭ പരിധിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നതിന് 40000/- ത്തിൽ കവിയാത്ത വിധം ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ മാർച്ച 23 ന് ഉച്ചക്ക് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷൻ നൽകണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ - 0491- 2505329
പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം-2023 പ്രദർശന വിപണന മേളയുടെ (ഏപ്രിൽ 9-15) പ്രചരണാർത്ഥം 20x15 അടിയിലും 16x10, 6x4 അടിയിലുമായി ഹോർഡിങ്സ് സ്ഥാപിക്കാൻ അംഗീകൃത കമ്പനികളിൽ നിന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ 3.50 ലക്ഷം കവിയാത്ത വിധം ക്വട്ടേഷൻ ക്ഷണിച്ചു. ഹോർഡിങ്സ് ലേഔട്ട് ചെയ്ത് നൽകുന്നതായിരിക്കും. ഏപ്രിൽ ഒന്ന് മുതൽ 15 വരെയുള്ള കാലാവധിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർദേശിക്കുന്ന സ്ഥലങ്ങളിൽ ജനശ്രദ്ധ ആകർഷിക്കും വിധം ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഹോർഡിങ്സ് സ്ഥാപിക്കേണ്ടതാണ്. ഇതിന് പുറമെ മാർച്ച് 25 മുതൽ 20x15 അടിയിലുള്ള ഒരു ഹോർഡിങ് സ്റ്റേഡിയം സ്റ്റാൻഡിന് മുൻഭാഗത്ത് മാത്രമായി സ്ഥാപിക്കണം. ക്വട്ടേഷനുകൾ സ്ക്വയർ ഫീറ്റ് കണക്കാക്കിയാണ് നൽക്കേണ്ടത്. ക്വട്ടേഷനുകൾ മാർച്ച് 23 ന് ഉച്ച്ക്ക് രണ്ട് വരെ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഗ്രൗണ്ട്ഫ്ളോർ, സിവിൽ സ്റ്റേഷൻ, പാലക്കാട് വിലാസത്തിൽ സ്വീകരിക്കും. ഹോർഡിങ്സ് പ്രിന്റ് ചെയ്ത്, സ്ഥാപിച്ച്, കാലാവധി കഴിഞ്ഞാൽ എടുത്തു മാറ്റുകയും ചെയ്യണം. ഹോർഡിങ്സ് സ്ഥാപിച്ച സ്ഥലങ്ങൾ പ്രസ്തുത കാലയളവിൽ ഗൂഗിൾ മാപ്പിൽ ലഭ്യമാക്കണം. ഫോൺ- 0491- 2505329
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.