- Trending Now:
വ്യത്യസ്തതയാർന്ന 250ഓളം പ്രദർശന വിപണന സർവീസ് സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ആകർഷണങ്ങളാണ്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന, വിപണന ഭക്ഷ്യമേള തിരുവനന്തപുരത്ത് ആരംഭിച്ചു. കനകക്കുന്നിലാണ് മെഗാ പ്രദർശന, വിപണന, ഭക്ഷ്യമേള നടക്കുന്നത് ഈ മാസം 27 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
നവകേരള സൃഷ്ടി മുന്നിൽ കണ്ട് ജനോപകാരപ്രദങ്ങളായ നവീന പദ്ധതികളുമായി മുന്നേറുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് എന്റെ കേരളം പ്രദർശനമേള നടക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്തത്ര നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനസർക്കാരിന്റെ നവീന കാഴ്ച്ചപ്പാടുകളുടെ നേർക്കാഴ്ച്ചയാകും എന്റെ കേരളം മെഗാമേളയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
വ്യത്യസ്തതയാർന്ന 250ഓളം പ്രദർശന വിപണന സർവീസ് സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ആകർഷണങ്ങളാണ്. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മേയ് 20നായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തുടങ്ങിയവരാണ് ഉദ്ഘാടനം ചെയ്തത്.
അപർണ രാജീവിന്റെ സംഗീത പരിപാടി, ഗോൾഡൻ വോയ്സ് ഫ്യൂഷൻ, രാജലക്ഷ്മി മ്യൂസിക്കൽ നൈറ്റ്, ഭദ്ര റെജിൻ മ്യൂസിക് ബാൻഡ്, ഊരാളി ബാൻഡ്, എംജി ശ്രീകുമാർ മ്യൂസിക്കൽ നൈറ്റ്, ഉറുമി മ്യൂസിക് ബാൻഡ്, റോഷിൻദാസ് സോളോ അൺപ്ലഗ്ഡ്, കനൽ ബാൻഡ്, രൂപ രേവതി ഷോ തുടങ്ങിയവ മേളയുടെ മറ്റ് പ്രധാന ആകർഷണങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.