Sections

തൊഴിലവസരം: വിവിധ തസ്തികളിൽ അവസരം

Saturday, Jun 03, 2023
Reported By Admin
Job Offer

വിവിധ തസ്തികളിൽ അവസരം


ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ഗുവൺമെന്റ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജൂൺ 17ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ ), കെമിസ്ട്രി (സീനിയർ ), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (ജൂനിയർ) വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ 7 ബുധനാഴ്ച്ച രാവിലെ 11 ന് നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഗവ. കോളേജ് ഓഫ് ടിച്ചർ എജുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് മലയാളം വിഭാഗത്തിൽ അതിഥി അധ്യാപക നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ജൂൺ ഏഴ് രാവിലെ 10.30ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ അഭികാമ്യം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722792

വാക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ) / പി.ജി. ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് / അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് / ബി.എ.എം.എസ് /സ്റ്റേറ്റ് റിസോഴ്സ് സെന്റർ - യോഗ ടീച്ചേഴ്സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ് (രേഖ ഹാജരാക്കണം). താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 13ന് രാവിലെ 10.30ന് ഹാജരാകണം. അപേക്ഷ ജൂൺ 12നു വൈകീട്ട് അഞ്ചുവരെ നേരിട്ടും സ്വീകരിക്കും.

പ്രോഡക്ട് സ്പെഷ്യലിസ്റ്റ്

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയിന്റനൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രോഡക്ട് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: https://socialsecuritymission.gov.in/.

ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

നെടുങ്കണ്ടം സർക്കാർ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നി വിഭാഗങ്ങളിലേക്ക് ലക്ചറർ, വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ, ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
ലക്ചറർ തസ്തികയിലേക്ക് ജൂൺ 13 ന് ചൊവ്വാഴ്ചയും മറ്റു തസ്തികകളിലേക്ക് ജൂൺ 14 ബുധനാഴ്ചയുമാണ് എഴുത്തു പരീക്ഷയും അഭിമുഖവും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും ബയോഡാറ്റയുമായി അന്നേ ദിവസങ്ങളിൽ രാവിലെ 10 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ലക്ചറർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദവും (ബി.ടെക്) വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമൊൺസ്ട്രേറ്റർ തസ്തികയിലേക്ക് ബന്ധപ്പെട്ടവിഷയത്തിൽ എൻജിനീയറിംഗ് ഡിപ്ലോമയും ട്രേഡ്ഇൻസ്ട്രക്ടർ/ട്രേഡ്സ്മാൻ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഐറ്റിഐ, എൻടിസി, കെജിസിഇ, വിഎച്ച്എസ്ഇ, ടിഎച്ച്എസ്എൽസിയും ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദവുമാണ് യോഗ്യത. വിശദ വിവരങ്ങൾ gptcnedumkandam.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04868-234082.

താത്കാലിക അധ്യാപകരെ നിയമിക്കുന്നു

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സീനിയർ ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 5 ന് രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2598634 , 2229010

വോക്ക്-ഇൻ-ഇന്റർവ്യൂ

മയ്യനാട് സി കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിനായി വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർക്കാർ അംഗീകൃത കോഴ്സ് വിജയിച്ചവർക്ക് പങ്കെടുക്കാം . അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഏഴിന് രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം . ഫോൺ: 04742555050.

നിയമനം നടത്തുന്നു

പേരാമ്പ്ര മുൻസിഫ് കോർട്ട് സെന്ററിൽ ഒഴിവ് വരുന്ന അഡ്വക്കേറ്റ് ഫോർ ഡ്യൂയിഗ് ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴ് വർഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള യോഗ്യരായ അഭിഭാഷകർ അപേക്ഷ ജൂൺ 8 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കലക്ടറേറ്റിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനന തിയ്യതി, മേൽവിലാസം, എന്നിവ തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, ബാർ പ്രാക്ടീസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾക്കൊള്ളിച്ചിരിക്കണം.

മത്സ്യഫെഡ് ബേസ് സ്റ്റേഷമ്പിലേക്ക് വർക്കർമാരെ നിയമിക്കുന്നു

കണ്ണുർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യമേഖലയിൽ പ്രാവീണ്യമുള്ള യുവാക്കളെ വർക്കർമാരായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസിൽ ജൂൺ അഞ്ച് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0497 2731257

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

ചമ്പക്കുളം ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള തകഴി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46. ജൂൺ 16 -ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിലെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2707843

നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂർ (എസ്.സി - 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറൽ 4 ഒഴിവ്), നെടുവ (ജനറൽ - 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂൺ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807.

ഡാറ്റ എൻട്രി ഒഴിവ്

പിലിക്കോട് ഗ്രാമപഞ്ചായത്തിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി ഫീൽഡ്തല പരിശോധന നടത്തി കെട്ടിടങ്ങളുടെ വിവരശേഖരണവും ഡാറ്റ എൻട്രിയും നടത്തുന്നതിനായി ഡിപ്ലോമ ( സിവിൽ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ എന്നിവയിൽ താത്ക്കാലിക ഒഴിവ്. കൂടിക്കാഴ്ച്ച ജൂൺ 6ന് ചൊവ്വാഴ്ച്ച രാവിലെ 11ന് ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തണം. ഫോൺ 0467 2211504

പ്രൊമോട്ടർമാരുടെ ഒഴിവ്

കാസർകോട് ജില്ല പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടറായി നിയമിക്കുന്നതിനായി അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ തത്തുല്യ യോഗ്യത. പ്രായപരിധി 18-30. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ കാസർകോട് ജില്ല പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. അവസാന തീയതി ജൂൺ 5ന് വൈകിട്ട് 5വരെ. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ 04994 256162.

അക്രെഡിറ്റഡ് എഞ്ചിനീയർ ഒഴിവ്

കുമ്പള ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ ഒഴിവ്. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.ടെക് / ബി.ഇ പ്രവൃത്തി പരിചയ അഭികാമ്യം. അഭിമുഖം ജൂൺ 8ന് രാവിലെ 10.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം എത്തണം. ഫോൺ 04998 213033.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.