Sections

തൊഴിൽ അവസരം; വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം

Monday, Jun 19, 2023
Reported By Admin
Job Offer

അഭിമുഖം 22ന്

ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ജൂൺ 22ന് രാവിലെ 10.30ന് കോളേജിൽ അഭിമുഖം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. വിരമിച്ച അധ്യാപകരെയും പരിഗണിക്കും. ഫോൺ: 9447244120, 7012443673.

കുക്ക്, സ്വീപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിൽ നിലവിൽ ഒഴിവുളള കുക്ക്, സ്വീപ്പർ (ഒന്ന് വീതം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: :9496184765, 04862-232499.

താത്കാലിക നിയമനം

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 23 ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. മുള തിരിച്ചറിയൽ, ഫീൽഡ് പര്യവേക്ഷണം, ഡാറ്റ പ്രോസസിംഗ് എന്നിവയിലെ അറിവ് അഭിലഷണീയ യോഗ്യതയാണ്. കാലാവധി ജനുവരി 12 വരെ. പ്രതിമാസം 19000 രൂപയാണ് ഫെല്ലോഷിപ്പ്. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾക്ക് ജൂൺ 29 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സാഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താത്കാലിക ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട്ഹാൻഡ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 26 ന് രാവിലെ 10 മണിക്ക് നടക്കും. രണ്ട് തസ്തികകൾക്കും ഫസ്റ്റ് ക്ലാസോടെ റഗുലർ ബി.കോം, കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൾ മുൻപാകെ ഹാജരാകണം.

അഭിമുഖം ജൂൺ 21ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 21ന് രാവിലെ 10ന് കോളജിൽ നടത്തും. ട്രേഡ്സ്മാൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എൽ.സിയും എൻ.ടി.സി ടെക്സ്റ്റൈൽ ടെക്നോളജി/കെ.ജി.സി.ഇ ടെക്സ്റ്റൈൽ ടെക്നോളജി/വി.എച്ച്.എസ്.ഇ ടെക്സ്റ്റൈൽ ടെക്നോളജി അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഉയർന്ന യോഗ്യത. ലക്ചറർ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ടെക്സ്റ്റൈൽ ടെക്നോളജി ബി.ടെക് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്.

അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ മഹിളാ മന്ദിരത്തിൽ താമസക്കാരായ സ്ത്രീകളെ യോഗ പരിശീലിപ്പിക്കുന്നതിന് ഡിപ്ലോമ ഇൻ യോഗ തെറാപ്പി യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 രാവിലെ 10 മണിക്ക് പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0471 2340126, 9744440937

തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലെ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ജൂൺ 20ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം കുറയാത്ത എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം രാവിലെ 9.30ന് മുമ്പായി എത്തിച്ചേരുക. ഫോൺ. 04672 211400.

യോഗ ടീച്ചർ ഒഴിവ്

തിരുവനന്തപുരം സർക്കാർ മഹിളാ മന്ദിരത്തിൽ താമസക്കാരായ സ്ത്രീകളെ യോഗ പരിശീലിപ്പിക്കുന്നതിന് ഡിപ്ലോമ ഇൻ യോഗ തെറാപ്പി യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 രാവിലെ 10 മണിക്ക് പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. ഫോൺ: 0471 2340126, 9744440937


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.