Sections

തൊഴിലവസരം - വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം

Monday, Jan 30, 2023
Reported By Admin
Job Offers

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം


സി ഇ ടി യിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (സി ഇ ടി) ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിൽ (ഒഴിവ്-1) അപേക്ഷിക്കാൻ ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ജോലി സമയം ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെ. 21 മുതൽ 41 വയസ്സാണ് പ്രായപരിധി.

ഫിസിക്കൽ എജ്യുക്കേഷൻ അറ്റൻഡർ തസ്തികയിൽ (ഒഴിവ്-1) അപേക്ഷിക്കാൻ ഒമ്പതാം ക്ലാസ് വിജയവും മികച്ച ശാരീരിക ക്ഷമതയുമുള്ളവരായിരിക്കണം. ജോലി സമയം ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെ 18 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

മൂന്നു ഒഴിവുകളുള്ള ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷകർ യോഗ്യത പ്ലസ് ടു, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം, അക്കാദമിക് ലൈബ്രറി പ്രവർത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം. ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെയുമാണ്. 21 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

രണ്ടു ഒഴിവുകളുള്ള ലൈബ്രറി അറ്റെൻഡർ തസ്തികയിൽ അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് വിജയവും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കാദമിക് ലൈബ്രറി പ്രവർത്തന പരിചയം അഭികാമ്യമുള്ളവരായിരിക്കണം ജോലി സമയം രാവിലെ 9 മുതൽ ഉച്ചക്ക് 3.30 വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി 9.30 വരെയും. 18 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി.

എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി ആറിന് മുമ്പ് പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം 695016 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന സ്നേഹധാര പദ്ധതിയിൽ, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ഡി എ എം ഇ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഫെബ്രുവരി ആറ് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ക്യാമ്പ് ഫോളോവർ നിയമനം

കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബാർബർ രണ്ട്, സ്വീപ്പർ ഒന്ന്, ധോബി ഒന്ന്, കുക്ക് രണ്ട് എന്നിങ്ങനെയാണ് നിയമനം. താൽപര്യമുള്ളവർ ജനുവരി 30ന് രാവിലെ 10.30ന് അസൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മാങ്ങാട്ടുപറമ്പിലെ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫെസിലിറ്റേറ്റർ നിയമനം

കണിച്ചാർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: വിമൻ സ്റ്റഡീസ്/ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദം. ഫോൺ: 0490 2412065.

കേരള മീഡിയ അക്കാദമിയിൽ ലക്ചറർ നിയമനം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടി.വി മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എഡിറ്റോറിയൽ പ്രവൃത്തിപരിചയവും, അധ്യാപക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ സെക്രട്ടറി, മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന വിലാസത്തിൽ ഫെബ്രുവരി 4 നകം അപേക്ഷ സമർപ്പിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2422275, 2422068.

കാത്ത് ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ആശുപത്രിയിൽ വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ഡിഎംഇ, എസ്.സി.ടി.ഐ.എം.എസ്.ടി തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും കാർഡിയോ വാസ്കുലർ ടെക്നോളജിയിലുള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഎംഇയിൽ നിന്നും കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 25000 രൂപ ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്സ് സർവീസ്മാൻ, ശാരീരിക മാനസിക വൈകല്യങ്ങൾ ഇല്ലാത്ത അൻപത് വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങ്/ജി.എൻ.എം, നഴ്സിങ് കൗൺസിൽ നിർബന്ധം. ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി പി.എസ്.സി അംഗീകൃത കോഴ്സ് ഉണ്ടായിരിക്കണം. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466-2213769, 2950400.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.