Sections

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം; അഭിമുഖം നാളെ

Thursday, Oct 12, 2023
Reported By Admin
Job Fair

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 13 (വെള്ളി) ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 4 മണി വരെ അഭിമുഖം നടത്തുന്നു.

എച്ച്ആർ മാനേജർ, കമ്പനി സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടന്റ്, ലീഗൽ അഡൈ്വസർ, പ്രൊജക്ട് മാനേജർ, പ്രൊജക്ട് എഞ്ചിനീയർ, ക്വാണ്ടിറ്റി സർവേയർ, സൈറ്റ് എഞ്ചിനീയർ, ഫോർമാൻ, ഫീൽഡ് മാനേജർ, ഫീൽഡ് വളണ്ടിയർ, ഓഫീസ് സ്റ്റാഫ്, ട്യൂട്ടർ (റേഡിയോളജി, ഫാർമസി, ഓപ്പറേഷൻ തിയറ്റർ, അനസ്തീഷ്യ, ഒപ്റ്റോമെട്രി, ഡയാലിസിസ്, ഹോസ്പിറ്റർ സ്റ്റെറിലൈസേഷൻ, എംഎൽടി), മാർക്കറ്റിംഗ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

എംബിഎ, എൽഎൽബി, കമ്പനി സെക്രട്ടറി, സിഎ, ബിടെക്, ഡിപ്ലോമ ഇൻ സിവിൽ, ഡിഗ്രി, ഡിപ്ലോമ, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവർക്കും എസ്എസ്എൽസി പാസാവാത്തവർക്കും ബന്ധപ്പെട്ട ജോലികൾക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേർ രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 9446228282 എന്ന നമ്പറിൽ ബന്ധപ്പെടുക.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.