- Trending Now:
കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ 21 ന് രാവിലെ 11 ന് സ്ക്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ രേഖകളുമായി ഹാജരാകണം.
കൈതക്കൽ ഗവ. എൽ.പി സ്കൂളിൽ ഫുൾ ടൈം അറബി അധ്യാപക തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ജൂൺ 21 ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന കൂടികാഴ്ചക്ക് ഹാജരാകണം.
വൈപ്പിൻ ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, കോമേഴ്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട് . എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു ജി സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ ഇംഗ്ലീഷ് ജൂലൈ 3 രാവിലെ 10-ന്, കോമേഴ്സ് ജൂലൈ 4-ന് രാവിലെ 10.30 ന് സമയക്രമം പ്രകാരം കോളേജിൽ എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല. (ഫോൺ 81299052934, 9188900177 ഇ-മെയിൽ vypingc@gmail.com)
ചേലക്കര ഗവണ്മെന്റ് പോളിടെക്നിക് ഡിപ്പാർട്ട്മെന്റിൽ വർക്ക് ഷോപ്പ് ഇൻസ്പെക്ടർ( ഇലക്ട്രികൾ), മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ ട്രേഡ്സ്മാൻ( ഓട്ടോമൊബൈൽസ് ), എന്നീ തസ്തികളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത :വർക്ക് ഷോപ്പ് ഇൻസട്രക്ടർ -പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ /തതുല്യ യോഗ്യത. ട്രേഡ്സ്മാൻ -പ്രസ്തുത വിഷയത്തിൽ ടിഎച്ച്എസ്എസ്എൽസി/ ഐടിഐ തതുല്യ യോഗ്യത /ഡിപ്ലോമ.താല്പര്യം ഉള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂൺ 21ന് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :04884 254484.
പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഓഫീസിൽ കാരാർ അടിസ്ഥാനത്തിൽ വുമൺ ഫെസിലിറ്റേറ്റർ തസ്തിയിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂൺ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 211522.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എം.ആർ.എസ് നല്ലൂർനാട്, തിരുനെല്ലി ആശ്രമം സ്കൂൾ എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയ്ക്ക് നിർദ്ദിഷ്ഠ ട്രേയ്ഡിൽ നാഷണൽ ട്രേയ്ഡ് സർട്ടിഫിക്കറ്റ്/ നിർദ്ദിഷ്ഠ ട്രേയ്ഡിൽ കേരള സർക്കാരിന്റെ എൻജിനിയറിങ് പരീക്ഷ സർട്ടിഫിക്കറ്റ്/ പി.ജി.ഡി.സി.എ, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയൻസിൽ ബിരുദവും, കോഹ സോഫ്റ്റ് വെയറിൽ പരിജ്ഞാനവും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതമുള്ള അപേക്ഷയുമായി ജൂൺ 24 ന് രാവിലെ 10 ന് എം.ആർ.എസ് നല്ലൂർനാട് സ്കൂളിൽ ഹാജരാകണം. ഫോൺ: 04935 293868.
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ സിവിൽ എഞ്ചിനീയറുടെയും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിന്റെയും ഓരോ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീറിങ്ങിൽ ബിരുദവും പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട ചുരുങ്ങിയ യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിരുദവും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ആശയവിനിമയശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ നുവാൽസ് വെബ് സൈറ്റ് (www.nuals.ac.in) റിക്രൂട്ട്മെന്റ് സെക്ഷൻ നോക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂൺ 30 .
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുളള ബ്ലോക്ക് കോ-ഓഡിനേറ്ററുടെ തസ്തികയിൽ മൂന്ന് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-35 (2023 ജനുവരി ഒന്നിന് ). ഡിഗ്രി, പ്രവൃത്തി പരിചയം, എഴുതുവാനും സംസാരിക്കാനുമുളള കഴിവ്.
ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേത്യത്വത്തിൽ ഇടുക്കി ജില്ലയിലെ മുനിസിപ്പൽ മേഖലയിൽ കൊതുകുജന്യ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിജൻ് വർക്കർമാരെ നിയമിക്കും.
ദിവസ വേതനാടിസ്ഥാനത്തിൽ ദിവസം 675 രൂപയ്ക്ക് 90 ദിവസത്തേക്കാണ് നിയമനം. ജൂലൈ 3 ന് രാവിലേ 10 ന് കുയിലിമല സിവിൽ സ്റ്റേഷനിലുളള ജില്ല മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യു. എസ്.എസ്.എൽ.സി യോഗ്യതയും 18 നും 45 നും ഇടക്ക് പ്രായമുളള തൊഴിൽ ചെയ്യുന്നതിന് കായികക്ഷമതയുളളവർക്ക് ഇന്റർവൃൂവിൽ പങ്കെടുക്കാം. കട്ടപ്പന, തൊടുപുഴ മുനിസിപ്പൽ എരിയയിൽ താമസിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ അസ്സൽ സഹിതം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 294971.
നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്ടർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ വിഞ്ജാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഡയറക്ടർ (അഡ്മിൻ.) ന് സമർപ്പിക്കണം. കേന്ദ്ര / സംസ്ഥാന ഗവൺമെന്റ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റ് സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ, യോഗ്യതകൾ, പരിചയം, കരിക്കുലം വീറ്റ പ്രൊഫോർമയുടെ നിർദ്ദിഷ്ട ഫോർമാറ്റിനും ആവശ്യമായ മറ്റ് വിശദാംശങ്ങൾക്കും NEC വെബ്സൈറ്റ് https://necouncil.gov.in സന്ദർശിക്കുക.
കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം - 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 - 2474797.
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 26ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള മൂന്ന് ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം. പി. ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂലൈ 10നകം ലഭിക്കണം.
കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന് കീഴിൽ വരുന്ന മണിമല ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകുന്നതുമായ സ്ഥിരം/ താത്ക്കാലിക ഒഴിവിൽ അങ്കണവാടി ഹെൽപ്പർ നിയമനം നടത്തുന്നു. 18 നും 46 നും മദ്ധ്യേ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസ്, മണിമല ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 04828206170.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.