Sections

തൊഴിലരങ്ങത്തേക്ക് തൊഴിൽമേളയിൽ 1100 പേർക്ക് തൊഴിൽ

Thursday, Feb 16, 2023
Reported By Admin
Job Fair for Women

തൊഴിലരങ്ങത്തേക്ക് വനിതാ തൊഴിൽമേള തൃശൂർ കേരള വർമ്മ കോളേജിൽ നടന്നു


കേരള നോളേജ് എക്കണോമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് നടപ്പിലാക്കിയ തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള വനിതാ തൊഴിൽമേള തൃശൂർ കേരള വർമ്മ കോളേജിൽ നടന്നു. 1100 തൊഴിലന്വേഷകരാണ് മേളയിൽ പങ്കെടുത്തത്.

57 കമ്പനികളിയായി 180 തസ്തികകളിലെ 1100 ഒഴിവിലേക്കാണ് മേള സംഘടിപ്പിച്ചിരുന്നത്. മൈനെർവ അക്കാദമി, ടി ഡി എൽ സി സി എസ്, ഏജിയസ് ഫെഡറേഷൻ, എക്‌സ്‌പെർട്‌സ് ലാബ് ടെക്‌നോളോജിസ്, തുടങ്ങിയ സ്ഥാപനങ്ങൾ തൊഴിൽദാതാക്കളായി. മാനേജർ, ഡെവലപർ, എഞ്ചിനീയർ തുടങ്ങി വിവിധ തസ്തികകളിൽ നിയമനം നൽകി. തൊഴിൽ ലഭിച്ചവർക്കുള്ള ജോബ് കാർഡ് പിന്നീട് വിതരണം ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.