Sections

ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ തൊഴിൽ പരിശീലനം നൽകികൊണ്ട് തൊഴിൽ: വനിതകൾക്ക് അപേക്ഷിക്കാം

Monday, Oct 09, 2023
Reported By Admin
Khadi Weaving Centres

പാലക്കാട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള ഖാദി നൂൽപ്പ്/നെയ്ത്ത് കേന്ദ്രങ്ങളിൽ തൊഴിൽ പരിശീലനം നൽകി തൊഴിൽ നൽകുന്ന പദ്ധതിയിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.

പാലക്കാട് പ്രോജക്ടിന് കീഴിൽ പ്രവർത്തിക്കുന്നതും പുതുതായി ആരംഭിക്കുന്നതുമായ ഉത്പാദനകേന്ദ്രങ്ങളിലേക്കാണ് തൊഴിൽ പരിശീലനം നൽകുന്നത്. 18-35 പ്രായപരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.

പാമ്പാംപള്ളം നൂൽപ്പ് കേന്ദ്രം, കിഴക്കഞ്ചേരി, കളപ്പെട്ടി, പെരുവെമ്പ്, എഴക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, ആറ്റാശ്ശേരി, ശ്രീകൃഷ്ണപുരം, വിളയോടി, വടശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, കല്ലുവഴി, മൂങ്കിൽമട, നെന്മാറ, പട്ടഞ്ചേരി, കൊടുന്തിരപ്പുള്ളി, മണ്ണൂർ തുടങ്ങിയ നെയ്ത്തു കേന്ദ്രങ്ങൾ, മലക്കുളം തോർത്ത് നെയ്ത്തു കേന്ദ്രം, ചിതലി, വിളയോടി പാവ് ഉത്പാദന കേന്ദ്രം, ചിതലി കോട്ടൺ നെയ്ത്തു കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് തൊഴിൽ പരിശീലനം നൽകുന്നത്.

പാലത്തുള്ളി ഗാർമെന്റ്സ് യൂണിറ്റിലേക്ക് ടൈലറിങ് പ്രവർത്തി പരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പുതുനഗരം, പെരുവെമ്പ്, കൊടുമ്പ് പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ ബന്ധപ്പെടാമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2534392.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.