Sections

ഫെയ്‌സ്ബുക്ക് വന്‍ പ്രതിസന്ധിയില്‍ പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടമായേക്കും ?

Wednesday, Oct 12, 2022
Reported By admin
Facebook

പുതിയ ജോലിക്കാരെ ഏടുക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മെറ്റ കഴിഞ്ഞആഴ്ച അറിയിച്ചിരുന്നു.

 

സോഷ്യല്‍മീഡിയ രംഗത്ത് ശക്തരായ ഫെയ്‌സ്ബുക്ക് കടുത്ത പ്രതിസന്ധിയിലേക്ക് മുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഏകദേശം 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ലോകത്ത് ടെക് കമ്പനികള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഫെയ്‌സ്ബുക്കിനെ ബാധിച്ചിട്ടുണ്ടാകണം.

ആഗോള തലത്തില്‍ കമ്പനികളും മറ്റു പരസ്യത്തിനായി ചെലവിടുന്ന പണം കുറഞ്ഞതാണ് ഫെയ്‌സ്ബുക്ക് നേരിടുന്ന പ്രധാന പ്രതിസന്ധിക്ക് കാരണം.വിപണിയിലെ മാന്ദ്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്. മെറ്റാ കമ്പനിയുടെ ജോലിക്കാരും ചീഫ് എക്‌സിക്യൂട്ടീവ് ഓഫസര്‍മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മില്‍ നടന്ന ചോദ്യോത്തര വേളയിലാണ് വിവിധ വിഭാഗങ്ങളിലുള്ള ഡയറക്ടര്‍മാരോട് മോശം പ്രകടനം നടത്തുന്ന 15 ശതമാനം പേരെയെങ്കിലും കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന.കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന 15 ശതമാനം പേരെ ആദ്യം പ്രകടനം മെച്ചപ്പെടുത്താനുള്ള പരിശീലനത്തിനുള്ള വിഭാഗത്തിലേക്ക് മാറ്റും.തുടര്‍ന്ന് പിരിച്ചുവിടുമെന്നാണ് കരുതുന്നത്.സഹായം ആവശ്യമുള്ളവര്‍ എന്നവിഭാഗത്തില്‍പ്പെടുന്ന ജോലിക്കാര്‍ പൊതുവെ മോശം പ്രകടം നടത്തുന്നവരായിരിക്കുമെന്നാണ് പറയപ്പെടുന്നത്.ഇത്രയധികം ആളുകളുടെ പ്രകടനം തൃപ്തികരമല്ലെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ മറ്റൊരു പോസ്റ്റിലേക്ക് മാറാനുള്ള അവസരവും ലഭിച്ചേക്കും. ഇതിന് 30 ദിവസം സമയം നല്‍കിയേക്കും.മറ്റ് പോസ്റ്റുകളിലേക്ക് മാറാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടേക്കാമെന്നാണ് മെറ്റയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന വിവരം.

പുതിയ ജോലിക്കാരെ ഏടുക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മെറ്റ കഴിഞ്ഞആഴ്ച അറിയിച്ചിരുന്നു. ആഗോളതലത്തില്‍ വന്നേക്കാവുന്ന സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള ഭീതി അടക്കമുള്ള കാരണങ്ങളാണ് മെറ്റ വിശദീകരണമായി പറഞ്ഞിരിക്കുന്നത്.ആപ്പിള്‍, മൈക്രോസോഫ്റ്റ് ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെറ്റാ തെളിച്ച വഴിയെ താമസിയാതെ നീങ്ങിയേക്കുമെന്നാണ് പലരും കരുതുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.