- Trending Now:
കോഴിക്കോട്: കോഴിക്കോട് ഗവ. സൈബർപാർക്കിലെ ഫുഡ് കോർട്ടിൽ പ്രശസ്തമായ എമറാൾഡ് റെസ്റ്റുറൻറിൻറെ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ ഔട്ട്ലെറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ഫുഡ്കോർട്ടിലെ നാല് റസ്റ്റുറൻറ് സ്പേസുകളും പൂർണമായി സജ്ജമായി.
എമറാൾഡ് ഗ്രൂപ്പിൻറെ സ്നാക്സ് ക്ലബുകളുടെ ഔട്ട്ലറ്റാണ് ഫുഡ്കോർട്ടിൽ പ്രവർത്തനം തുടങ്ങിയത്. വിവിധ സ്നാക്കുകളും വിവിധ പാനീയങ്ങളും ഇവിടെ ലഭ്യമാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് കൂപ്പൺ വഴി പത്ത് പേർക്ക് എമറാൾഡ് ഗ്രൂപ്പിൻറെ മുത്തങ്ങയിലുള്ള റിസോർട്ടിൽ ഒരു ദിവസത്തെ സൗജന്യ താമസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സൈബർപാർക്കിലെ കമ്പനികളുമായി ചേർന്ന് റിസോർട്ടുകളിൽ ഐടി ജീവനക്കാർക്ക് ഇളവുകളോടെ താമസിക്കാനുള്ള ഓഫറുകളും ആലോചിക്കുന്നുണ്ടെന്ന് എമറാൾഡ് ഗ്രൂപ്പ് ജനറൽ മാനേജർ അലിയാർ അഹമ്മദ് പറഞ്ഞു.
സൈബർപാർക്കിലെ അഞ്ച് ഏക്കറിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ സഹ്യ കെട്ടിടത്തിൽ 82 ഐ ടി കമ്പനികളും, സെസ് ഇതര മേഖലയിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ കെട്ടിടത്തിൽ 22 സ്റ്റാർട്ടപ്പ് കമ്പനികളും പ്രവർത്തിച്ചുവരുന്നുണ്ട്. ആകെ 2200 ഓളം ഐ ടി പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ലക്ഷം ചതുരശ്ര അടിയാണ് കെട്ടിടത്തിൻറെ വിസ്തീർണം.
ജീവനക്കാരുടെ കായിക മാനസികോല്ലാസത്തിനായി 1017 ചതുരശ്രമീറ്റർ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോൾ ടർഫ്, 2035 ചതുരശ്രമീറ്റർ വലുപ്പുമുളള സെവൻസ് ഫുട്ബോൾ ടർഫ്, 640 ചതുരശ്ര മീറ്റർ വലുപ്പമുള്ള ബാസ്കറ്റ് ബോൾ ടർഫ്, ഡബിൾസ് കളിക്കാവുന്ന രണ്ട് ഷട്ടിൽ ബാഡ്മിൻറൺ കോർട്ടുകൾ എന്നിവയടങ്ങിയ സ്പോർട്സ് അരീനയും സൈബർപാർക്കിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.