Sections

ഇലോൺ മസ്‌കിന്റെ ട്രൂത്ത് ജിപിടി ചാറ്റ് ജിപിടിയെ വെല്ലുമോ?

Wednesday, Apr 19, 2023
Reported By admin
elon musk

പ്രപഞ്ചത്തിന്റെ സ്വഭാവത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ അത് ഉപകരിക്കും


ചാറ്റ് ജിപിടിക്കു ബദലായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് പ്രമുഖ വ്യവസായി ഇലോൺ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്സ് ന്യൂസിന്റെ അഭിമുഖപരിപാടിയിൽ ഇലോൺ മസ്‌ക് പറഞ്ഞു. പരമാവധി വസ്തുതകളോടു ചേർന്നു നിൽക്കുന്ന എഐ പ്ലാറ്റ്ഫോം ആയിരിക്കും ട്രൂത്ത് ജിപിടിയെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. പ്രപഞ്ചത്തിന്റെ സ്വഭാവത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ അത് ഉപകരിക്കും. 

വസ്തുതകളോടു ചേർന്നു നിൽക്കുന്നില്ലെങ്കിൽ എഐ അപകടകാരിയാവും. തെറ്റായ വിമാന ഡിസൈനേക്കാൾ അപകടകരമായിരിക്കും അത്. സംസ്‌കാരങ്ങളെത്തന്നെ നശിപ്പിക്കാൻ അതിനു ശേഷിയുണ്ടാവുമെന്ന് മസ്‌ക് അഭിമുഖത്തിൽ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.