- Trending Now:
20 വര്‍ഷത്തേക്കായിരിക്കും കേന്ദ്രം ലൈസന്‍സ് അനുവദിക്കുക
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല സി ഇ ഒയുമായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യയിലേക്ക്. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പെയ്സ് എക്സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ടെലികമ്മ്യൂണിക്കേഷന്‍ ഡപാര്‍ട്ടുമെന്റുമായി ആരംഭിച്ചിട്ടുണ്ട്. സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.
രാജ്യത്ത് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ്, വോയ്സ് സേവനങ്ങള്‍ ആരംഭിക്കാന്‍ ഗ്ലോബല്‍ മൊബൈല്‍ പേര്‍സണല്‍ കമ്മ്യൂണിക്കേഷന്‍ സാറ്റ്ലൈറ്റ് ലൈസന്‍സ് ആവശ്യമാണ്. പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഈ ലൈസന്‍സിന് ഒരു മാസത്തിനുള്ളില്‍ സ്റ്റാര്‍ലിങ്ക് അപേക്ഷ നല്‍കും. 20 വര്‍ഷത്തേക്കായിരിക്കും കേന്ദ്രം ലൈസന്‍സ് അനുവദിക്കുക.
അതേസമയം, കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ഇല്ലാതെ തന്നെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. 5000ല് ലേറെ പ്രീബുക്കിംഗുകളായിരുന്നു സ്റ്റാര്‍ലിങ്കിന് ലഭിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സ്റ്റാര്‍ലിങ്കിന് ബുക്കിംഗ് തുക തിരികെ നല്‍കേണ്ടി വന്നു
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ്. ജിയോ സാറ്റ്ലൈറ്റ് എന്നീ കമ്പനികളോടും രാജ്യത്ത് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ഇരു കമ്പനികളും രാജ്യത്ത് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് മേഖലയിലെ നിയമങ്ങളില്‍ കൂടുതല്‍ വ്യക്ത വരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ടെലികോം കമ്പനികള്‍ക്കായി സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള സ്പെക്ട്രം ലേലത്തിലൂടെ നല്‍കിയാല്‍ മതിയോ എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇലോണ്‍ മാസ്‌കിന്റെ കമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്നതോടെ എയര്‍ടെല്‍, ജിയോ എന്നിവയുമായി കനത്ത മത്സരമായിരിക്കും അരങ്ങേറുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.