- Trending Now:
വര്‍ഷങ്ങളായി ലോഗിന്‍ പോലും ചെയ്യാത്തവയാണ് ഇവ
സജീവമല്ലാത്ത 150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. പ്ലാറ്റ്ഫോമില്‍ വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യാന്‍ പോകുന്നത്. ശരിയായ അക്കൗണ്ട് സ്റ്റാറ്റസ് തിരിച്ചറിയുന്നതിന് സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ട്വിറ്ററെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ വര്‍ഷങ്ങളായി സജീവമല്ലാത്ത 150 കോടി അക്കൗണ്ടുകളെ സ്വതന്ത്രമാക്കും. വര്‍ഷങ്ങളായി ലോഗിന്‍ പോലും ചെയ്യാത്തവയാണ് ഇവ. ഒരു ട്വീറ്റ് പോലും ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.
ഗൃഹോപകരണ ഉല്‍പ്പാദന രംഗത്ത് മുന്നിലെത്തണം; 660 കോടിയുടെ ഇടപാടുമായി വിഗാര്‍ഡ് ... Read More
നിഴല്‍ നിരോധനത്തിന് വിധേയമായിട്ടുള്ള ട്വീറ്റുകളെ കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലുമാണ് ട്വിറ്റര്‍. ഇതിലൂടെ തങ്ങളുടെ ട്വീറ്റുകള്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.
ഇത് തുറന്നുകാട്ടുന്നതോടെ, ഉപയോക്താവിന് നിഴല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നിഴല്‍ നിരോധനത്തിന് വിധേയമായത്?, എങ്ങനെയാണ് ഇതിനെതിരെ അപ്പീല്‍ നല്‍കേണ്ടത്? തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഇതുവഴി ഉപയോക്താവിന് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.